ബാങ്കുകളിൽ
സ്പെഷ്യലിസ്റ്റ് ഓഫീസർ വിവിധ പൊതുമേഖലാ ബാങ്കുകളിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ അപേക്ഷ ക്ഷണിച്ചു. ബാങ്ക്് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യുസിഒ ബാങ്ക്, യൂണിയൻ ബാങ്ക്് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് അവസരം. ഐടി ഓഫീസർ(സ്കെയിൽ ഒന്ന്) 220, അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ(സ്കെയിൽ ഒന്ന്) 884, രാജ്ഭാഷ അധികാരി(സ്കെയിൽ ഒന്ന്) 84, ലോ ഓഫീസർ(സ്കെയിൽ ഒന്ന്) 44, എച്ച്ആർ/പേഴ്സണൽ ഓഫീസർ(സ്കെയിൽ ഒന്ന്) 61, മാർക്കറ്റിങ് ഓഫീസർ(സ്കെയിൽ ഒന്ന്) 535 എന്നിങ്ങനെ 1828 ഒഴിവാണുള്ളത്.ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തീയതി നവംബർ 23. പ്രാഥമികം, പ്രധാനപരീക്ഷകൾ, അഭിമുഖം എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം എന്നിവ വിശദമായി വിജ്ഞാപനത്തിലുണ്ട്. വിശദവിവരത്തിന് www.ibps.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..