07 December Saturday

32 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനമിറക്കും

വെബ് ഡെസ്‌ക്‌Updated: Monday Apr 8, 2019

ജനറൽ റിക്രൂട്ട്മെന്റായും സ്പെഷ്യൽ റിക്രൂട്ട്മെന്റായും 32 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്‌സി തീരുമാനിച്ചു. ജനറൽ റിക്രൂട്ടമെന്റായി  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പൾമണറി മെഡിസിൻ, തിയറ്റർ ടെക്നീഷ്യൻ, ഡെന്റൽ മെക്കാനിക്, സൈക്യാട്രിക് സോഷ്യൽ വർക്കർ, ലക്ചറർ ഇൻ മൈക്രോബയോളജി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എൻജിനിയറിങ് (പോളിടെക്നിക്കുകൾ), ഫാക്ടറീസ് ആൻഡ് ബോയിലേഴ്സിൽ കെമിസ്റ്റ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷനിൽ സ്റ്റെനോഗ്രാഫർ, ഹാർബർ എൻജിനിയറിങിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് രണ്ട്/ ഓവർസിയർ ഗ്രേഡ് രണ്ട് (മെക്കാനിക്കൽ) തസ്തികകളിലും സ്പെഷ്യൽ റിക്രൂട്ട്മെന്റായി കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷനിൽ എൻജിനിയറിങ് അസിസ്റ്റന്റ് ഗ്രേഡ് മൂന്ന്, ഹാൻഡ്‌ലൂം ഡവലപ്മെന്റ് കോർപറേഷനിൽ ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർ. എൻസിഎ‐മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് രണ്ട്, കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ വീണ, ലക്ചറർ ഇൻ അറബിക്, ലക്ചറർ ഇൻ ഫിസിക്സ്, ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട്, ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ, വിവിധ വകുപ്പുകളിൽ സർജന്റ് തുടങ്ങി 32 തസ്തികകളിലാണ് വിജ്ഞാപനം പുറപ്പെടുവിക്കുക.

കോഴിക്കോട് ജില്ലയിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ കാറ്റഗറി നമ്പർ 243/2017  ലോവർ ഡിവിഷൻ ക്ലാർക്ക് (വിമുക്തഭടന്മാർ മാത്രം) (എൻസിഎ‐ഒഎക്സ്) സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. കാറ്റഗറി നമ്പർ 136/2018 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി (ഒന്നാം എൻസിഎ‐മുസ്ലിം),  138/2018  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി (ഒന്നാം എൻസിഎ‐എസ്ഐയുസി നാടാർ),  141/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി (ഒന്നാം എൻസിഎ‐ധീവര), കാറ്റഗറി നമ്പർ 139/2018 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി (ഒന്നാം എൻസിഎ‐എസ്ടി), വനം വകുപ്പിൽ കാറ്റഗറി നമ്പർ 621/2017  ഫോറസ്റ്റർ (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ)(എൻസിഎ‐ധീവര) കൊല്ലം സർക്കിൾ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ/മുനിസിപ്പൽ കോമൺ സർവീസസിൽ കാറ്റഗറി നമ്പർ 55/2018, 56/2018, 57/2018 ജൂനിയർ പബ്ലിക് ഹെൽത്ത്നേഴ്സ് ഗ്രേഡ് രണ്ട് (എൻസിഎ‐ഹിന്ദു നാടാർ, മുസ്ലിം, വിശ്വകർമ്മ), കോഴിക്കോട്, കാസർകോഡ് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 619/2017 ഹൈസ്കൂൾ അസിസ്റ്റന്റ് ഫിസിക്കൽ സയൻസ് (മലയാളം മീഡിയം) (ഒന്നാം എൻസിഎ.‐ഹിന്ദു നാടാർ) ഓൺലൈൻ പരീക്ഷ നടത്തും. കാറ്റഗറി നമ്പർ 224/2018 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട് (ഒന്നാം എൻസിഎ‐എൽസി/എഐ) അഭിമുഖം നടത്താനും ഇടുക്കി ജില്ലയിൽ കാറ്റഗറി നമ്പർ 451/2017 വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (തമിഴ്്) (എൻസിഎ‐ധീവര) രണ്ട് തവണ എൻസിഎ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും ഉദ്യോഗാർഥികളെ ലഭിക്കാത്തതിനാൽ ഈ ഒഴിവ് മാതൃറാങ്ക് പട്ടികയിലെ മറ്റ് സംവരണ വിഭാഗത്തിന് നൽകി നികത്തുവാനും തീരുമാനിച്ചു.

 


പ്രധാന വാർത്തകൾ
 Top