17 November Sunday

സിഐഎസ്എഫ് 118 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Jan 8, 2018

സിഐഎസ്എഫില്‍ സ്പോര്‍ട്സ് ക്വോട്ടയില്‍ 118 ഒഴിവുണ്ട്. അസിസ്റ്റന്റ് സബ്ഇന്‍സ്പക്ടര്‍ (എക്സിക്യൂട്ടീവ്), ഹെഡ് കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികകളിലാണ് ഒഴിവ്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. അത്ലറ്റിക്സ് (100, 400, 800mtrs,ഡിസ്കസ്ത്രോ, ജാവലിന്‍, ഹാമ്മര്‍, ഷോട്ട്പുട്ട്), ബോക്സിങ് (49, 52, 60, 64 kg), ബാസ്കറ്റ്ബോള്‍, ഫുട്ബോള്‍, ജിംനാസ്റ്റിക്സ്്, ഹോക്കി, ജൂഡോ, ഷൂട്ടിങ്, സ്വിമ്മിങ്, വോളിബോള്‍, റെസ്്ലിങ്, വെയിറ്റ് ലിഫ്റ്റിങ് ഇനങ്ങളിലാണ് ഒഴിവ്. പുരുഷവിഭാഗത്തില്‍ 87 ഒഴിവും സ്ത്രീകള്‍ക്ക് 31 ഒഴിവുമാണുള്ളത്. 
ഓരോ തസ്തികയിലേക്കും ആവശ്യമായ സ്പോര്‍ട്സ് യോഗ്യതയുള്ളവരാകണം അപേക്ഷകര്‍. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ക്ക് ബിരുദവും ഹെഡ്കോണ്‍സ്റ്റബിളിന് പ്ളസ്ടുവുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായം അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ക്ക് 20-25, ഉയരം: 170 സെ.മീ(പുരുഷ), നെഞ്ചളവ് 80-85. ഉയരം: 157സെ.മീ (സ്ത്രീ). ഹെഡ്കോണ്‍സ്റ്റബിള്‍ പ്രായം 18-23. ഉയരം: 167 സെ.മീ (പുരുഷ), നെഞ്ചളവ് 81-86. ഉയരം: 153 സെ.മീ (സ്ത്രീ). തൂക്കം പ്രായത്തിനും ഉയരത്തിനും ആനുപാതികം. നിയമാനുസൃത ഇളവ് ലഭിക്കും. കായികക്ഷമതയുണ്ടാകണം. യോഗ്യത സംബന്ധിച്ച വിശദവിവരം വെബ്സൈറ്റില്‍ ലഭിക്കും.
സ്പോര്‍ട്സ് ട്രയല്‍ ടെസ്റ്റ്, പ്രൊഫിഷന്‍സി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷാഫീസ് നൂറു രൂപ പോസ്റ്റല്‍ ഓര്‍ഡറായി അടയ്ക്കണം. എസ്സി/എസ്ടി/ വിമുക്തഭടന്മാര്‍ക്ക് ഫീസില്ല. ഓരോ ഇനത്തിനും വ്യത്യസ്ത കേന്ദ്രങ്ങളിലേക്കാണ് അപേക്ഷിക്കേണ്ടത്. ഇതുസംബന്ധിച്ച വിശദവിവരവും അപേക്ഷാഫോറവും വെബ്സൈറ്റിലുണ്ട്. അവസാന തിയതി ഫെബ്രുവരി രണ്ട്. നോര്‍ത്ത് ഈസ്റ്റ് റീജണില്‍ ഫെബ്രുവരി ഒമ്പത്. വിശദവിവരത്തിന് www.cisfrectt.in www.cisfrectt.in

പ്രധാന വാർത്തകൾ
 Top