23 May Thursday

ഡിപ്ളോമക്കാര്‍ക്ക് അപ്രന്റീസ് ട്രെയിനിങ്ങിന് അവസരം

വെബ് ഡെസ്‌ക്‌Updated: Monday Aug 7, 2017

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/പൊതുമേഖലാ /സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ടെക്നീഷ്യന്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോര്‍ഡ് ഓഫ് അപ്രന്റീസ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശേരിയിലെ സൂപ്പര്‍വൈസറി ഡെവലപ്മെന്റ് സെന്ററും സംയുക്തമായി  കളമശേരി ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ 19-08-2017 ശനിയാഴ്ച വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഏകദേശം 1000 ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു.
പോളിടെക്നിക് ഡിപ്ളോമ നേടി മൂന്നുവര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സൂപ്പര്‍വൈസറി ഡെവലപ്മെന്റ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇന്റര്‍വ്യൂവിന് സൌകര്യം ഒരുക്കിയിട്ടുള്ളത്. 3542 രൂപയാണ് കുറഞ്ഞ പ്രതിമാസ സ്റ്റൈപെന്‍ഡ്.
ട്രെയിനിങ്ങിനുശേഷം കേന്ദ്രഗവണ്‍മെന്റ് നല്‍കുന്ന പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് അഖിലേന്ത്യാതലത്തില്‍ തൊഴില്‍ പരിചയമായി പരിഗണിച്ചിട്ടുള്ളതാണ്. കൂടാതെ ട്രെയിനിങ് കാലത്തുള്ള പ്രാവീണ്യം കണക്കിലെടുത്ത് പല സ്ഥാപനങ്ങളും സ്ഥിരം ജോലിക്കും അവസരമൊരുക്കുന്നു. സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക്ലിസ്റ്റുകളുടെയും ഒറിജിനിലും മൂന്ന് കോപ്പികളും വിശദമായ ബയോഡാറ്റയുടെ മൂന്ന് കോപ്പികളും സഹിതം 19-08-2017ന് രാവിലെ ഒമ്പതിന് തെരഞ്ഞെടുപ്പ് കേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്.
സൂപ്പര്‍വൈസറി ഡെവലപ്മെന്റ് സെന്ററില്‍ ഇന്റര്‍വ്യൂ തിയതിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അപേക്ഷാഫോമും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും ംംം.റെരലിൃല.ീൃഴ ല്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് കുട്ടികള്‍ നേരിട്ട് വരേണ്ടതില്ല. പോസ്റ്റല്‍ വഴി അയക്കുകയോ കുട്ടികളോ അധ്യാപകരോ മുന്‍കൈയെടുത്ത് അപേക്ഷ ശേഖരിച്ച് നേരിട്ട് എസ്ഡി സെന്ററില്‍ എത്തിക്കുകയോ ആവാം. കൊണ്ടുവരുന്ന വ്യക്തിയുടെ കൈവശം രജിസ്ട്രേഷന്‍ കാര്‍ഡുകള്‍ കൊടുത്തയക്കും. ഇന്റര്‍വ്യൂ നടക്കുന്ന ദിവസം രജിസ്ട്രേഷന്‍ ഉണ്ടാകില്ല. എസ്ഡി സെന്റര്‍ നല്‍കുന്ന രജിസ്ട്രേഷന്‍ കാര്‍ഡോ ഇ-മെയില്‍ പ്രിന്റോ ഇന്റര്‍വ്യൂവിന് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.
പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിവരങ്ങള്‍ ംംം.റെരലിൃല.ീൃഴ എന്ന ംലയശെലേ ല്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുകളില്‍ കൊടുത്തിരിക്കുന്ന സൈറ്റില്‍ അപ്പപ്പോള്‍ പ്രസിദ്ധപ്പെടുത്തും.

പ്രധാന വാർത്തകൾ
 Top