ഡെവലപ്മെന്റ് ഓഫീസര്‍ തസ്തികകളിലേക്ക് മത്സ്യഫെഡ് അപേക്ഷ ക്ഷണിച്ചു. മാനേജ്മെന്റ്/ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, എംഐഎസ്, ടെക്നിക്കല്‍ തസ്തികകളിലേക്കാണ് ഡെവലപ്മെന്റ് ഓഫീസര്‍മാരെ വിളിച്ചത്.
1. മാര്‍ക്കറ്റിങ്/ഫിനാന്‍സ് ഡിഒ (1) പ്രായപരിധി: 45. യോഗ്യത: കോ-ഓപ്പറേഷന്/ഇക്കണോമിക്സ്/കോമേഴ്സ്/അഗ്രികള്‍ചറല്‍ എന്‍ജിനിയറിങ് എന്നിവയിലേതെങ്കിലും ബിരുദവും എംബിഎയും. എച്ച്ആര്ഡിയിലോ ഫിനാന്‍സിലോ സ്പെഷ്യലൈസേഷന്. അഞ്ച് വര്‍ഷത്തെ മാനേജ്മെന്റ്/ഫിനാന്‍സ് പ്രവൃത്തിപരിചയം. ശമ്പളം: 21400-37040 (പ്രീ റിവിഷന്‍).
2. മാര്‍ക്കറ്റിങ് സിഒ (1) പ്രായപരിധി: 45. യോഗ്യത: മാര്‍ക്കറ്റിങ്ങില്‍ സ്പെഷ്യലൈസേഷനോടെ ഏതെങ്കിലും ബിരുദം. അല്ലെങ്കില്‍ മാര്‍ക്കറ്റിങ്ങില്‍ സ്പെഷ്യലൈസേഷനോടെ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം. അഞ്ച് വര്‍ഷത്തെ മാര്‍ക്കറ്റിങ് പ്രവൃത്തി പരിചയം. ശമ്പളം: 21240-37540.
3. ഡെവലപ്മെന്റ് ഓഫീസര്‍ (ങകട) (1) പ്രായം: 45. ബിഇ/ബിടെക് കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദം അല്ലെങ്കില്‍ എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ എംബിഎ. അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 21240-37040.
4. ടെക്നിക്കല്‍ ഡിഒ (1) പ്രായം: 45. അഗ്രോ പ്രൊസസിങ് അഥവാ ഫുഡ് പ്രോസസിങ് തുടങ്ങിയ വിഷയങ്ങളില്‍ എന്‍ജിനിയറിങ് ബിരുദമോ ബിരുദാനന്തര ബിരുദമോ. അഞ്ച് വര്‍ഷത്തെ പ്രൃത്തിപരിചയം. ശമ്പളം 21240-37040. സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ആഗസ്ത് 21ന് മുമ്പ് മാനേജിങ് ഡയറക്ടര്‍, മത്സ്യഫെഡ്, കമലേശ്വരം, മണക്കാട് പിഒ. തിരുവനന്തപുരം 695009 എന്ന വിലാസത്തില്‍ നേരിട്ട് സമര്‍പ്പിക്കണം. പത്ത് വര്‍ഷത്തെ കരാറിലായിരിക്കും നിയമനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..