11 August Thursday

കെല്‍ട്രോണില്‍ 21 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Aug 7, 2017

പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ 21 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷന്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആഗസ്ത് 12നാണ് എഴുത്തുപരീക്ഷ. ഓണ്‍ലൈനായി അപേക്ഷിക്കണം.
സീനിയര്‍ എന്‍ജിനിയര്‍/എന്‍ജിനിയര്‍- 9 ഒഴിവ്. യോഗ്യത: കംപ്യൂട്ടര്‍ സയന്‍സിലോ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലോ ബിടെക്/ബിഇ. മൂന്നുവര്‍ഷത്തെ മുന്‍ പരിചയം. ശമ്പളം (സീനിയര്‍ എന്‍ജിനിയര്‍): 17,000-27,500 രൂപ. എന്‍ജിനിയര്‍: 15,500-23,500 രൂപ. പ്രായപരിധി: 36.
എന്‍ജിനിയര്‍- 4. യോഗ്യത: കംപ്യൂട്ടര്‍ സയന്‍സിലോ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലോ ബിടെക്/ബിഇ. ജാവ ഡെവലപ്മെന്റില്‍ മൂന്നുവര്‍ഷത്തെ മുന്‍പരിചയം. ശമ്പളം: 17,000-23,500 രൂപ. പ്രായപരിധി: 36.
ടെക്നിക്കല്‍ അസിസ്റ്റന്റ്- 8. യോഗ്യത: അംഗീകൃത ത്രിവത്സര ഡിപ്ളോമ. PHP, HTML, Javascript, jQuery എന്നിവയില്‍ കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തിപരിചയം. ശമ്പളം: 10,690-13,500 രൂപ. പ്രായപരിധി: 36.അപേക്ഷ അയക്കേണ്ട അവസാന തിയതി: ആഗസ്ത് 7. അപേക്ഷാഫീസ് 250 രൂപ. വിശദവിവരങ്ങള്‍ക്ക് www.keltron.org

ശ്രീചിത്രയില്‍ ഒഴിവ്
തിരുവനന്തപുരം ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്- ഇന്‍സ്ട്രുമെന്റ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ആഗസ്ത് പത്തിനാണ് ഇന്റര്‍വ്യൂ. നിയമനം താല്‍ക്കാലികം.
വിവരങ്ങള്‍ക്ക് website: www.sctimst.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top