25 July Sunday

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Mar 7, 2020

ഗുരുവായൂർ ദേവസ്വത്തിലേക്ക്‌ നിയമനത്തിനായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ ജനുവരി 29ന്‌ വിജ്ഞാപനം ചെയ്‌ത തസ്‌തികകളിൽ അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. മാർച്ച്‌ 31 ആണ്‌ അവസാന തിയതി. കാറ്റഗറി നമ്പർ 13/2020–-സ്‌റ്റാഫ്‌നേഴ്‌സ്‌ ഗ്രേഡ്‌ രണ്ട്‌ തസ്‌തികയുടെ രണ്ടാമത്തെ യോഗ്യതയോടൊപ്പം ‘ അല്ലെങ്കിൽ ഒരു അംഗീകൃത സർവകലാശാലയിൽനിന്നും ബിഎസ്‌സി നേഴ്‌സിങ്‌ ജയിക്കണം. അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ അംഗീകരിച്ച സ്ഥാപനങ്ങളിൽനിന്നും ജനറൽ നേഴ്‌സിങ്‌ ആൻഡ്‌ മിഡ്‌വൈഫറിയിൽ മൂന്ന്‌ വർഷത്തിൽ കുറയാത്ത കോഴ്‌സ്‌ ജയിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത’ എന്നുകൂടി കൂട്ടിച്ചേർത്തിരിക്കുന്നു.കാറ്റഗറി നമ്പർ 15/2020–-ഫാർമസിസ്‌റ്റ്‌ ഗ്രേഡ്‌ രണ്ട്‌ രണ്ടാമത്തെ യോഗ്യതയോടൊപ്പം ‘ഡിഫാം അല്ലെങ്കിൽ തത്തുല്യമോ  ഉയർന്നതോ ആയ യോഗ്യത’ എന്നുകൂടി ചേർത്തിരിക്കുന്നു. കാറ്റഗറി നമ്പർ 17/2020–പബ്ലിക്‌ റിലേഷൻസ്‌ ഓഫീസർ ഇതിന്റെ രണ്ടാമത്തെ യോഗ്യതയോടൊപ്പം‘ പബ്ലിക്‌ റിലേഷൻസ്‌/മാസ്‌ കമ്യൂണിക്കേഷൻസ്‌/പബ്ലിക്‌ റിലേഷൻസ്‌ ആൻഡ്‌ ജേർണലിസം/പബ്ലിക്‌ റിലേഷൻസ്‌ ആൻഡ്‌ വിഷ്വൽ മീഡിയ കമ്യൂണിക്കേഷൻസ്‌ ഇവയിൽ ഏതെങ്കിലും ഒന്നിൽ സർക്കാർ അംഗീകരിച്ച ഡിഗ്രി/പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത’ എന്നുകൂടി  ചേർത്തിരുക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top