ഗള്‍ഫ് ആസ്ഥാനമായ പ്രമുഖ ആരോഗ്യസേവന ശൃംഖലയുടെ യുഎഇയിലുള്ള വിവിധ ശാഖകളില്‍ നിയമനത്തിന് അംഗപരിമിതരായ വ്യക്തികളില്‍നിന്ന് ഒഡിഇപിസി വഴി അപേക്ഷ ക്ഷണിച്ചു. കോള്‍ സെന്റര്‍ ഏജന്റ്, അക്കൌണ്ടന്റ്, എംഡിഎസ്- ഡാറ്റ എന്‍ട്രി ക്ളര്‍ക്ക്, പേറോള്‍ ജോലി, ഇന്‍ഷുറന്‍സ് ഏജന്റ്, കാഷ്യര്‍ വിഭാഗങ്ങളിലാണ് ഒഴിവ്.
ബിരുദവും സമാനതസ്തികകളില്‍ ചുരുങ്ങിയത് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ സമാനതസ്തികകളില്‍ ചുരുങ്ങിയത് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഡിപ്ളോമക്കാരെയും പരിഗണിക്കും. പ്രായം 30ല്‍ കവിയരുത്. മെച്ചപ്പെട്ട ശമ്പളം. യാത്രാസൌകര്യം, എയര്‍ ടിക്കറ്റ്, മെഡിക്കല്‍ തുടങ്ങി കമ്പനി അനുശാസിക്കുന്ന ആനുകൂല്യങ്ങളും ലഭിക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍മാത്രം ഒഡിഇപിസിയില്‍ രജിസ്റ്റര്‍ചെയ്ത ക്രമനമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ aster.odepc@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ നവംബര്‍ 15നകം ലഭിക്കത്തക്കവിധം അയക്കണം. ഫോണ്‍: 0471-2329441, 42, 43. വിവരങ്ങള്‍ www.odepc.kerala.gov.in, www.odepc.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..