പറ്റ്‌നയിലെ ഡവലപ്‌മെന്റ് മാനേജ്‌മെന്റ് ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ സെന്റർ ഓഫ് എക്‌സ്‌ലൻസ് ഇൻ ഡിസാസ്‌റ്റർ മാനേജ്‌മെന്റിൽ വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്. ക്രിയേറ്റീവ് കണ്ടന്റ് ഡവലപ്പർ, ഇൻഫർമേഷൻ ആൻഡ് കമ്യുണിക്കേഷൻ ടെക്‌നോളജി എക്‌സ്‌പേർട്, പ്രോജക്ട് അസോസിയറ്റ് ട്രെയിനിങ്‌ആൻഡ് ഡവലപ്‌മെന്റ്, പ്രോജക്ട് അസോസിയറ്റ് സിവിൽ എൻജിനിയറിങ്, പ്രോജക്ട് അസോസിയറ്റ് ക്ലൈമറ്റ് ചേഞ്ച്, പ്രോജക്ട് അസോസിയറ്റ് മാസ്‌കമ്യൂണിക്കേഷൻ, പ്രോജക്ട് അസോസിയറ്റ് പ്ലാനിങ്(എൻവയോൺമെന്റൽ അല്ലെങ്കിൽ അർബൻ ആൻഡ് റീജണൽ പ്ലാനിങ്), പ്രോജക്ട് അസോസിയറ്റ് ഡിസാസ്‌റ്റർ മാനേജ്‌മെന്റ് തസ്‌തികകളിലാണ് ഒഴിവ്. കരാർ അടിസ്ഥാനത്തിൽ 11 മാസത്തേക്കാണ് നിയമനം. ഉയർന്ന പ്രായം 40. https://www.dmi.ac.in/ വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28. യോഗ്യത, മറ്റ്‌വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..