28 January Saturday

ഒഎംആർ പരീക്ഷ

വെബ് ഡെസ്‌ക്‌Updated: Saturday Nov 5, 2022

മൃഗ സംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്2/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ്2 (കാറ്റഗറി നമ്പർ 638/2021, 162/2022) തസ്തികയിലേക്ക്  നവംബർ 15 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ –- ഇലക്ട്രിക്കൽ (കാറ്റഗറി നമ്പർ 758/2021) തസ്തികയിലേക്ക്  നവംബർ 8 നും വെൽഡിങ് (കാറ്റഗറി നമ്പർ 759/2021) തസ്തികയിലേക്ക് നവംബർ 9 നും ഷീറ്റ് മെറ്റൽ (കാറ്റഗറി നമ്പർ 767/2021) തസ്തികയിലേക്ക് നവംബർ 11 നും രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും.  

പ്രമാണ പരിശോധന

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മോഡല്ലർ (കാറ്റഗറി നമ്പർ 193/2019) തസ്തികയിലേക്കുള്ള സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടവർക്ക്  നവംബർ 7 ന് രാവിലെ 10.30 മുതൽ പിഎസ് സി ആസ്ഥാന ഓഫീസിൽ  പ്രമാണ പരിശോധന നടത്തും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ സന്ദേശം,  എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ 2  സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546294). മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജെപിഎച്ച്എൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 378/2020) തസ്തികയിലേക്ക് നവംബർ 7 മുതൽ 11 വരെ  പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണ പരിശോധന നടത്തും.

കേരള സംസ്ഥാന സഹകരണ ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡിൽ (ഹൗസ്‌ഫെഡ്) ജൂനിയർ ക്ലർക്ക് (പാർട്ട് -1 ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 149/2020) തസ്തികയിലേക്ക് നവംബർ 7 നും പാർട്ട് 2 സൊസൈറ്റി കാറ്റഗറി (കാറ്റഗറി നമ്പർ 150/2020) തസ്തികയിലേക്ക്  നവംബർ 8 നും രാവിലെ 10.30 മുതൽ പിഎസ് സി ആസ്ഥാന ഓഫീസിൽ  പ്രമാണ പരിശോധന നടത്തും.

കേരളത്തിലെ വിവിധ സർവകലാശാലകളിൽ യൂണിവേഴ്സിറ്റി എൻജിനീയർ (കാറ്റഗറി നമ്പർ 204/2021) തസ്തികയിലേക്ക്  നവംബർ 14, 15 തീയതികളിൽ പിഎസ് സിആസ്ഥാന ഓഫീസിൽ പ്രമാണ പരിശോധന നടത്തും. തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ സർജന്റ് (കാറ്റഗറി നമ്പർ 100/2019) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക്  നവംബർ 8, 9, 10, 11, 14, 15 തീയതികളിൽ രാവിലെ 10.30 ന് പിഎസ് സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ പ്രമാണ പരിശോധന നടത്തും.

കേരള പബ്ലിക് സർവീസ് കമീഷൻ/ഗവ. സെക്രട്ടറിയറ്റ്/ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ്/കേരള ലെജിസ്ലേച്ചർ സെക്രട്ടറിയറ്റ് എന്നിവിടങ്ങളിൽ ബൈൻഡർ (കാറ്റഗറി നമ്പർ 400/2019) തസ്തികയിലേക്ക്  നവംബർ 15, 16 തീയതികളിൽ രാവിലെ 10.30 ന് പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണ പരിശോധന നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top