15 August Monday

നിംഹാന്‍സില്‍ നേഴ്സ്

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

ബംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സില്‍ സ്റ്റാഫ് നേഴ്സ് തസ്തികയില്‍ 16 ഒഴിവുണ്ട്. യോഗ്യത പ്ളസ്ടു വിജയം, സ്റ്റേറ്റ് നേഴ്സിങ് കൌണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത എ ഗ്രേഡ് നേഴ്സാകണം/ ബിഎസ്സി നേഴ്സിങ്, നേഴ്സിങ് കൌണ്‍സില്‍ രജിസ്ട്രേഷന്‍. പ്രമുഖ ആശുപത്രിയില്‍ രണ്ട് വര്‍ഷത്തെ പരിചയമുണ്ടാകണം. ഉയര്‍ന്ന പ്രായം 30. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസും (ആയിരം രൂപ) ഓണ്‍ലൈനായാണ് അടയ്ക്കേണ്ടത്. എസ്സി/എസ്ടി വിഭാഗത്തിന് 750 രൂപ. ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെയും ഫീസടച്ചതിന്റെയും പ്രിന്റ്ഔട്ട് സൂക്ഷിക്കണം. അവസാനതിയതി ജനുവരി 10, 2018. ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ജനുവരി 28ന് ബംഗളൂരുവിലാണ് പരീക്ഷ. ജനറല്‍ ഇംഗ്ളീഷ്, ജനറല്‍ നോളജ്, നേഴ്സിങ് വിഷയങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളാകും. ഓണ്‍ലൈന്‍ പരീക്ഷക്ക് വിജയിച്ചവരെ സ്കില്‍ ടെസ്റ്റിന് വിളിക്കും.  സ്കില്‍ ടെസ്റ്റിന്റെ തിയതിയും സമയവും ഓണ്‍ലൈന്‍ പരീക്ഷയുടെ ഫലത്തോടൊപ്പം ലഭിക്കും. വിശദവിവരം www.nimhans.ac.in ല്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top