കേരള സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൾസൾട്ടന്റ് (ഒഡെപെക്) മുഖേന യുഎഇയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ റിക്രൂട്ട് ചെയ്യും. 100 ഒഴിവ് കണക്കാക്കുന്നു. പുരുഷന്മാർക്കാർക്കാണ് അവസരം. പത്താം ക്ലാസ് പാസായിരിക്കണം. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉണ്ടാവണം. സെക്യൂരിറ്റി ഗാർഡായി കുറഞ്ഞത് രണ്ട് വർഷം പ്രവൃത്തി പരിചയം. പ്രായം: 25–--40. സൈനിക/അർധ-സൈനിക വിഭാഗത്തിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. വിസ, താമസ സൗകര്യം, വിമാന ടിക്കറ്റ് എന്നിവ സൗജന്യം. ജൂൺ 10 നകം jobs@odepc.in എന്ന ഇ-മെയിലിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.in കാണുക. ഫോൺ: 0471 2329440/41/42/43/45.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..