22 October Thursday

നോർത്ത് സെൻട്രൽ റെയിൽവേയിൽ സ്പോർട്സ് ക്വാട്ട

വെബ് ഡെസ്‌ക്‌Updated: Saturday Jan 4, 2020

നോർത്ത് സെൻട്രൽ റെയിൽവേയിൽ സ്പോർട്സ് ക്വാട്ടയിൽ നിയമനത്തിന് റെയിൽവേ റിക്രൂട്ട്മെന്റ് സെൽ അപേക്ഷക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ്സ്/ബിരുദം/ഐടിഐ/ആക്ട് അപ്രന്റിസ്ഷിപ്പ് യോഗ്യതയുള്ളവർക്കാണ് അവസരം. ലെവൽ 2/03 സ്കെയിലിലെ തസ്തികകളിൽ 16 ഒഴിവും ലെവൽ 4/05 സ്കെയിലിലെതസ്തികകളിൽ അഞ്ചൊഴിവുമുണ്ട്. ക്രിക്കറ്റ് റസ്ലിങ്, ബോക്സിങ്, ജിംനാസ്റ്റിക്സ്, വെയിറ്റ് ലിഫ്റ്റിങ്, പവർലിഫ്റ്റിങ്, ബാഡ്മിന്റൺ, ഫുട്ബോൾ, അത്ലറ്റിക്സ്, ഹോക്കി, ടേബിൾ ടെന്നീസ് എനീ ഇനങ്ങളിൽ മികവ് തെളിയിച്ചവർക്കാണ് ലെവൽ 2/03 തസ്തികകളിലേക്ക് അപേക്ഷിക്കാനാവുക. ഹോക്കി, വെയിറ്റ്ലിഫ്റ്റിങ്, ക്രിക്കറ്റ്, എന്നിവയിൽ പുരുഷനും വനിതക്കും അപേക്ഷിക്കാം. മറ്റെല്ലാ ഒഴിവുകളും പുരുഷവിഭാഗത്തിലാണ്. ലെവൽ 04/05 സ്കെയിലിലെ തസ്തികകളിൽ റസ്ലിങ്, ജിംനാസ്റ്റിക്സ്, വെയിറ്റ് ലിഫ്റ്റിങ്, അത്ലറ്റിക്സ് എന്നീ ഇനങ്ങളിലാണ് ഒഴിവ്. ഇതിൽ ഹോക്കി വനിതകൾക്കും മറ്റ് തസ്തികകളിൽ പുരുഷന്മാർക്കുമാണ് അവസരം. പ്രായം 18‐25. www.rrcald.org വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 20. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top