16 November Saturday

ബാലാവകാശസംരക്ഷണ കമീഷനിൽ

വെബ് ഡെസ്‌ക്‌Updated: Monday Dec 3, 2018

കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമീഷൻ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. സീനിയർ ടെക്നിക്കൽ ഓഫീസർ(ജെജെ മോണിറ്ററിങ് സെൽ) 01, കോസ് വർക്കർ(ജെജെ മോണിറ്ററിങ് സെൽ) 01, സീനിയർ ടെക്നിക്കൽ ഓഫീസർ (പോക്സോ മോണിറ്ററിങ് സെൽ) 01, സീനിയർ ടെക്നിക്കൽ ഓഫീസർ (ആർടിഇ മോണിറ്ററിങ് സെൽ) 01 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തരബിരുദം. പ്രവൃത്തിപരിചയവും കംപ്യൂട്ടർ പരിജ്ഞാനവും വേണം. കേസ് വർക്കർ പ്രായം 25‐45. മറ്റു തസ്തികകളിൽ 30‐55.http://www.kescpcr.kerala.gov.inൽ അപേക്ഷയുടെ മാതൃകയുണ്ട്. അപേക്ഷ പൂരിപ്പിച്ച്  ഫോട്ടോപതിച്ച് ബയോഡാറ്റ, അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്  എന്നിവ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമീഷൻ, ടിസി 14/2036 വാൻറോസ് ജങ്ഷൻ, കേരള യൂണിവേഴ്സിറ്റി പി ഒ, തിരുവനന്തപുരം 695034 എന്ന വിലാസത്തിൽ ഡിസംബർ അഞ്ചിന്  വൈകിട്ട് അഞ്ചിനകം ലഭിക്കണം. വിശദവിവരം website ൽ.

 


പ്രധാന വാർത്തകൾ
 Top