27 June Thursday

വ്യോമസേനയിലെ ഫ്ളൈയിങ് ബ്രാഞ്ചിൽ ഷോർട് സർവീസ് കമീഷൻ കോഴ്സ്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

-വ്യോമസേനയിലെ ഫ്ളൈയിങ് ബ്രാഞ്ചിൽ ഷോർട് സർവീസ് കമീഷൻ കോഴ്സിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലെ(ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ) പെർമനന്റ് കമിഷൻ/ഷോർട് സർവീസ് കമീഷൻ കോഴ്സിലേക്കും അപേക്ഷിക്കാം. എഎഫ്സിഎടി മുഖേനയാണ് തെരഞ്ഞെടുപ്പ്. എൻസിസി സ്പെഷ്യൽ എൻട്രി(പിസി/എസ്എസ്സി ഫ്ളൈയിങ് ബ്രാഞ്ച്) ആൻഡ് മെറ്റീരിയോളജിക്കൽ എൻട്രിയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.  ആകെ 242 ഒഴിവുണ്ട്. 2020  ജൂലൈയിൽ കോഴ്സുകൾ ആരംഭിക്കും. 25 വയസ്സിൽ താഴെയുള്ള അപേക്ഷകർ അവിവാഹിതരാകണം. ജൂൺ ഒന്ന് മുതൽ ഓൺലൈനയാി അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി ജൂൺ 30.  https://careerindianairforce.cdac.in, https://afcat.cdac.in  werbsite കളിൽ വിജ്ഞാപനം ലഭിക്കും. വിശദവിവരം വിജ്ഞാപനത്തിലുണ്ട്.

 


പ്രധാന വാർത്തകൾ
 Top