20 April Tuesday

രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നേഴ്സ്

വെബ് ഡെസ്‌ക്‌Updated: Saturday Apr 3, 2021

റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നേഴ്സ്  370  ഒഴിവുണ്ട്‌.  എഴുത്തുപരീക്ഷയിലൂടെയാണ്‌ തെരഞ്ഞെടുപ്പ്.  യോഗ്യത: നേഴ്സിങ് (Hons.) ബിഎസ്‌സി/ഇന്ത്യൻ നേഴ്സിങ് കൗൺസിൽ നൽകുന്ന ബിഎസ്‌സി നേഴ്സിങ് അല്ലെങ്കിൽ പോസ്റ്റ് ബേസിക്‌ ബിഎസ്‌സി നേഴ്സിങ്. നേഴ്സ് ആൻഡ് മിഡ്വൈഫായി സംസ്ഥാന/ഇന്ത്യൻ നേഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്യണം.
അല്ലെങ്കിൽ ഇന്ത്യൻ നേഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നേഴ്സിങ് കൗൺസിലിൽനിന്നുള്ള ജനറൽ നേഴ്സിങ് മിഡ്വൈഫറി ഡിപ്ലോമ. നേഴ്സ് ആൻഡ് മിഡ്വൈഫായി സംസ്ഥാന/ഇന്ത്യൻ നേഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്യണം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം. ഉയർന്ന പ്രായം 35. www.rimsranchi.org വഴി ഓൺലൈനായി അപേക്ഷിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 30.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top