21 November Thursday

ഭവന നിർമാണ ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ് 2 സാധ്യതാപട്ടിക

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2019

കാറ്റഗറി നമ്പർ 579/2017, 580/2017 കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ അസിസ്റ്റന്റ്ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും) സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. കാറ്റഗറി നമ്പർ 219/2017  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ആഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് പത്തോളജിസ്റ്റ് ഇൻർവ്യു നടത്തും.കാറ്റഗറി നമ്പർ 96/2019  മലബാർ സിമന്റ്സ് ലിമിറ്റഡിൽ ട്രേസർ ഗ്രേഡ് 1പരീക്ഷ നടത്തും. കാറ്റഗറി നമ്പർ 411/2017, 412/2017  കേരള സഹകരണ മിൽക്് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ടെക്നിക്കൽ സൂപ്രണ്ട് (എൻജിനിയറിങ്) ഒഎംആർ പരീക്ഷ നടത്തും.

വകുപ്പുതല പരീക്ഷ‐ ഐഎഎസ്/ഐപിഎസ്/ഐഎഫ്എസ്

വകുപ്പുതല പരീക്ഷയുടെ ഭാഗമായി ഐഎഎസ്/ഐപിഎസ്/ഐഎഫ്എസ് (ഏപ്രിൽ 2019) ജൂനിയർ മെംബർമാർക്കുവേണ്ടി നടത്തുന്ന ലാംഗ്വേജ് ടെസ്റ്റ് (ലോവർ, ഹയർ) നവംബർ 13, 14 തിയതികളിൽ പിഎസ്‌സി ആസ്ഥാന ഓഫീസിൽ നടത്തും. പരീക്ഷാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് സഹിതം രാവിലെ 8.15ന് ഹാജരാകണം.

അഭിമുഖം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ, കാറ്റഗറി നമ്പർ 1/2018, 422/2017 വിജ്ഞാപനം ചെയ്ത, അസിസ്റ്റന്റ് പ്രൊഫസർ ഇൻ സൈക്യാട്രി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ സൈക്യാട്രി (എൻസിഎ ‐ ഒബിസി) തസ്തികകളിലേക്ക് നവംബർ 7, 8 തിയതികളിലും കാറ്റഗറി നമ്പർ 123/2018  വിജ്ഞാപനം ചെയ്ത അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക്സ് തസ്തികയിലേക്ക് നവംബർ 6, 7, 8 തിയതികളിലും പിഎസ്‌സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്എംഎസ് സന്ദേശങ്ങളായി അയച്ചിട്ടുണ്ട്. ഇൻർവ്യു, മെമ്മോ പ്രൊഫൈലിൽ ലഭിക്കും. ഇൻർവ്യു, മെമ്മോ ലഭിക്കാത്തവർ ജിആർ 10 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546438).

കായികക്ഷമതാ പരീക്ഷ

കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷനിൽ, കാറ്റഗറി നമ്പർ 438/2016, 492/2016 വിജ്ഞാപനം ചെയ്ത, മാനേജർ തസ്തികകളിലേക്ക് നവംബർ 5 ന് തിരുവനന്തപുരം, പേരൂർക്കട, എസ്എപി പരേഡ് ഗ്രൗണ്ടിൽ രാവിലെ 6.00 മുതൽ കായികക്ഷമതാ പരീക്ഷ നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്എംഎസ് അയച്ചിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ സഹിതം ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവർ എൽആർ 2 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546434).

ഒഎംആർപരീക്ഷ

ആരോഗ്യ വകുപ്പിൽ, കാറ്റഗറി നമ്പർ 128/2018  വിജ്ഞാപനം ചെയ്ത, ഇസിജി ടെക്നീഷ്യൻ ഗ്രേഡ് 2 തസ്തികയിലേക്ക് നവംബർ 7 രാവിലെ 7.30 മുതൽ 9.15 വരെ ഒഎംആർപരീക്ഷ നടത്തും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ, കാറ്റഗറി നമ്പർ 496/2017, 497/2017, 498/2017

വിജ്ഞാപനം ചെയ്ത പവർ ലോൺട്രി അറ്റൻഡർ തസ്തികയിലേക്ക് നവംബർ 11 രാവിലെ 7.30 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. പട്ടികജാതി വികസന വകുപ്പിൽ, കാറ്റഗറി നമ്പർ 574/2017, 575/2017  വിജ്ഞാപനം ചെയ്ത ട്രെയിനിങ് ഇൻസ്ട്രക്ടർ (സർവേയർ)(തസ്തികമാറ്റം മുഖേനയും നേരിട്ടും) തസ്തികയിലേക്ക് നവംബർ 14  രാവിലെ 7.30 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.

 

 


പ്രധാന വാർത്തകൾ
 Top