21 October Thursday

നാഷണൽ കരിയർ സർവീസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 2, 2021

നാഷണൽ കരിയർ സർവീസ്‌ വഴി അപേക്ഷിക്കാം. സിഎസ്‌ഐആറിന്റെ–- നാഷണൽ  ബോട്ടാണിക്കൽ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽ സയന്റിസ്‌റ്റ്‌ 10 ഒഴിവുണ്ട്‌.  യോഗ്യത പിഎച്ച്‌ഡി, ഉയർന്ന പ്രായം 45.  അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 27.
ലക്‌നൗ സെൻട്രൽ ഡ്രഗ്‌ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ടെക്‌നിക്കൽ ആൻഡ്‌ സപ്പോർട്‌ സ്‌റ്റാഫ്‌ റിക്രൂട്ട്‌മെന്റ്‌ 57 ഒഴിവുണ്ട്‌. യോഗ്യത പത്താം ക്ലാസ്സ്‌ ജയിക്കണം.  പ്രായം 18–-35.  അവസാന തിയതി ഫെബ്രുവരി അഞ്ച്‌. എൻഇഎസ്‌എസിയിൽ സയന്റിസ്‌റ്റ്‌ എൻജിനിയർ ഒരൊഴിവുണ്ട്‌. യോഗ്യത ബിരുദാനന്തര ബിരുദം. അവസാന തിയതി ജനുവരി 28.
ഡിവൈൻ നേഴ്‌സിങ്‌  കെയർ സൊല്യൂഷൻസ്‌ പ്രൈവറ്റ്‌ ലിമിറ്റഡിൽ ജെറിയാട്രിക്‌ കെയർ അറ്റൻഡന്റ്‌ ആൻഡ്‌ ബെഡ്‌സൈഡ്‌ പേഷ്യന്റ്‌ അറ്റൻഡന്റ്‌ 120 ഒഴിവുണ്ട്‌. യോഗ്യത പത്താം ക്ലാസ്സ്‌. അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 29. സ്‌ത്രീകളാണ്‌ അപേക്ഷിക്കേണ്ടത്‌.
ദകോട്ടൺ കോർപറേഷൻ ഓഫ്‌ ഇന്ത്യ ലിമിറ്റഡിൽ ജൂനിയർ അിസ്‌റ്റന്റ്‌ ജനറൽ 20 ഒഴിവുണ്ട്‌. യോഗ്യത ബിരുദം. പ്രായം 18–-30. അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി ഏഴ്‌.
രഘുറാം വുഡ്‌ വർക്‌സിൽ ഫിനാൻഷ്യൽ അഡ്വൈസർ  100 ഒഴിവ്‌. യോഗ്യത ബിരുദം. അവസാന തിയതി ജനുവരി 31.
ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ്‌ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്‌തികകളിൽ 11 ഒഴിവുണ്ട്‌. യോഗ്യത പ്ലസ്‌ടു, അവസാന തിയതി  ജനുവരി 25. നാഷണൽ പെൻഷൻ സിസ്‌റ്റം ട്രസ്‌റ്റിൽ അസിസ്‌റ്റന്റ്‌ മാനേജർ ഒമ്പതൊഴിവ്‌. യോഗ്യത പിജി ഡിപ്ലോമ. അവസാന തിയതി ജനുവരി 29.  വിശദവിവരത്തിന്‌  https://www.ncs.gov.in/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top