28 January Saturday

സിഐഎസ്‌എഫിൽ 
കോൺസ്‌റ്റബിൾ/
ട്രേഡ്‌സ്‌മാൻ

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ(സിഐഎസ്‌എഫ്‌) കോൺസ്‌റ്റബിൾ/ട്രേഡ്‌സ്‌മാൻ തസ്‌തികയിൽ 787 ഒഴിവുണ്ട്‌. സ്‌ത്രീകൾക്കും അപേക്ഷിക്കാം. കേരളം ഉൾപ്പെടുന്ന സതേൺ മേഖലയിൽ പുരുഷന്മാർക്ക്‌ 139 ഉം സ്‌ത്രീകൾക്ക്‌ 14 ഉം ഒഴിവുണ്ട്‌.  കുക്ക്‌, കോബ്ലർ, ടെയ്‌ലർ, ബാർബർ, വാഷർമാൻ, സ്വീപ്പർ, പെയിന്റർ, മേസൻ, പ്ലംബർ, മാലി, വെൽഡർ തുടങ്ങിയ ട്രേഡുകളിലാണ്‌ അവസരം. പത്താം ക്ലാസ്‌/ തത്തുല്യ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. സ്‌കിൽ ആവശ്യമുള്ള ട്രേഡുകളിൽ ഐടിഐക്കാർക്ക്‌ മുൻഗണന. പ്രായം 18–-23. എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുണ്ടാവും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി ഡിസംബർ 20. വിശദവിവരത്തിന്‌ www.cisfrectt.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top