ഇന്ത്യൻ ബാങ്കിൽ സെക്യൂരിറ്റി ഗാർഡ് കം പ്യൂൺ ആകാം. സബോർഡിനേറ്റ് കാർഡറിലായി 115 ഒഴിവുണ്ട്. വിമുക്തഭടന്മാരാണ് അപേക്ഷിക്കേണ്ടത്. കര, നാവിക, വ്യോമസേനകളിൽനിന്ന് വിരമിച്ചവരാണ് അപേക്ഷിക്കേണ്ടത്. പത്താം ക്ലാസ്സ് ജയിക്കണം.അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയണം. കുറഞ്ഞത് എൽഎംവി ഡ്രൈവിങ് ലൈൻസൻസ് അഭികാമ്യം. കേരളത്തിൽ 10 ഒഴിവുണ്ട്. ഓൺലൈൻ എഴുത്ത് പരീക്ഷ, പ്രാദേശിക ഭാഷാ ടെസ്റ്റ്, കായികക്ഷമതാ പരീക്ഷ, എന്നവയിലൂടെയാണ് തെരഞ്ഞെടുപ്പ്. www.indianbank.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 8. വിശദവിവരം website ൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..