29 May Monday

എല്‍ഡിസി അപേക്ഷ ഇന്നുകൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 28, 2016

തിരുവനന്തപുരം > വിവിധ വകുപ്പുകളിലേക്കുള്ള എല്‍ഡി ക്ളാര്‍ക്ക് നിയമനത്തിനുള്ള അപേക്ഷ ബുധനാഴ്ച കൂടി നല്‍കാം.
www.keralapsc.gov.in  പിഎസ്സി വെബ്സൈറ്റില്‍ ഓണ്‍ലൈനായി ബുധനാഴ്ച രാത്രി 12 വരെ സമര്‍പ്പിക്കാം. പ്രാഥമിക കണക്ക് പ്രകാരം 12 ലക്ഷത്തിലേറെ പേര്‍ ഇതുവരെ അപേക്ഷിച്ചു.

ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് 2.19 ലക്ഷം.കൊല്ലം-1.07 ലക്ഷം, പത്തനംതിട്ട-76,500, ആലപ്പുഴ-83,800, കോട്ടയം-1.09 ലക്ഷം, ഇടുക്കി-71,700, എറണാകുളം-1.92 ലക്ഷം, തൃശൂര്‍-1.53 ലക്ഷം, പാലക്കാട്-1.42 ലക്ഷം, മലപ്പുറം-1.58 ലക്ഷം, കോഴിക്കോട്-1.55 ലക്ഷം, വയനാട്-55,200, കണ്ണുര്‍-1.17 ലക്ഷം, കാസര്‍കോട്-60,790.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top