22 November Friday

ഇന്ത്യൻ നാവികസേനയിൽ സെയിലർ (മ്യുസീഷ്യൻ)

വെബ് ഡെസ്‌ക്‌Updated: Tuesday May 7, 2019

ഇന്ത്യൻ നാവികസേനയിൽ സെയിലർ (മ്യുസീഷ്യൻ) തസ്തികയിൽ അവിവാഹിതരായ പുരുഷന്മാരിൽനിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത മെട്രിക്കുലേഷനും മ്യൂസിക്കിൽ നിർദേശിക്കുന്ന പരിചയവും വേണം. 1994 ഒക്ടോബർ ഒന്നിനും 2002 സെപ്തംബർ 30നും ഇടയിൽ  (രണ്ട് തിയതികളും ഉൾപ്പെടെ) ജനിച്ചവരാകണം അപേക്ഷകർ. പ്രാഥമിക സ്ക്രീനിങ്, അവസാന സ്ക്രീനിങ്, കായിക പരിശോധന, വൈദ്യപരിശോധന എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഉയരം കുറഞ്ഞത് 157 സെ.മീ. തൂക്കവും നെഞ്ചളവും ഉയരത്തിന് ആനുപാതികമാകണം. നെഞ്ച് കുറഞ്ഞത് അഞ്ച് സെ.മീ വികസിപ്പിക്കാനാകണം.www.joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 19. വിശദവിവരം website ൽ.

 


പ്രധാന വാർത്തകൾ
 Top