15 November Friday

ഇന്ത്യൻ നാവികസേനയിൽ ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 18, 2019

ഇന്ത്യൻ നാവികസേനയിൽ അവിവാഹിതരായ  പുരുഷന്മാർക്കും സ്ത്രീകൾക്കും എക്സിക്യൂട്ടീവ് ബ്രാഞ്ചിലും (പൈലറ്റ് ആൻഡ് ഒബ്സർവർ) എഡ്യുക്കേഷൻ ബ്രാഞ്ചിലും ഷോർട് സർവീസ് കമീഷൻഡ് ഓഫീസറും  അവിവാഹിതരായ പുരുഷന്മാർക്ക് എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ (ലോജിസ്റ്റിക്സ് കേഡർ) പെർമനന്റ് കമീഷൻഡ് ഓഫീസറുമാകാം. ഏഴിമല നാവിക അക്കാദമിയിൽ ജനുവരി 2020നാണ് കോഴ്സ് തുടങ്ങുക. യോഗ്യത ഒബ്സർവർക്ക് 55 ശതമാനം മാർക്കോടെയും , പൈലറ്റിന് 60 ശതമാനം മാർക്കോടെയും ബിഇ/ബിടെക്(പ്ലസ്ടുവിന് ഫിസിക്സും മാത്തമാറ്റിക്സും പഠിക്കണം). ലോജിസ്റ്റിക്സിൽ  ഒന്നാം ക്ലാസ്സോടെ ബിഇ/ബിടെക്, അല്ലെങ്കിൽ ഒന്നാം ക്ലാസ്സോടെ എംബിഎ അല്ലെങ്കിൽ ഒന്നാം ക്ലാസ്സോടെ ബിഎസ്സി/ബികോം/ബിഎസ്സി(ഐടി)യും പിജി ഡിപ്ലോമ(ഫിനാൻസ്/ലോജിസ്റ്റിക്സ്/സപ്ലൈചെയിൻ മാനേജ്മെന്റ്/ മെറ്റീരിയൽ മാനേജ്മെന്റ് അല്ലെങ്കിൽ  ഒന്നാം ക്ലാസ്സോടെ എംസിഎ/എംഎസ്സി(ഐടി). എഡ്യുക്കേഷനിൽ  യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ  ബിരുദാനന്തരബിരുദം, എൻജിനിയറിങ്് വിഷയത്തിലാണെങ്കിൽ 60 ശതമാനം മാർക്കോടെ ബിഇ/ബിടെക്. www.joinindiannavy.gov.in വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാനതിയതി ഏപ്രിൽ അഞ്ച്. വിശദവിവരം website ൽ.

 


പ്രധാന വാർത്തകൾ
 Top