24 June Monday

ബ്രഹ്മഗിരി മലബാർ മീറ്റിൽ 350 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Apr 8, 2019

വയനാട് ജില്ലയിൽ സുൽത്താൻബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയുടെ മലബാർ മീറ്റ് മാംസ സംസ്കരണ ഫാക്ടറിയിൽ 30 തസ്തികകളിലായി 350 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 17 വരെ അപേക്ഷിക്കാം. എഴുത്ത്പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അസി. ജനറൽ മാനേജർ 1, ഫിനാൻസ് ഓഫീസർ 1, അക്കൗണ്ടന്റ് 3, പിആർഒ 1, ഓഫീസ് അസി. കം ഡിടിപി ഓപറേറ്റർ 3, അസി. എച്ച്ആർ മാനേജർ 1, എച്ച്ആർ എക്സിക്യൂട്ടീവ് 1, അറ്റൻഡർ 1, മാർക്കറ്റിങ് എക്സിക്യൂട്ടീവ് 16, ഡ്രൈവർ 3, പ്രൊഡക്ഷൻ മാനേജർ 1, അസി. പ്രൊഡക്ഷൻ മാനേജർ 2, സറ്റോർ കീപ്പർ 3, സ്റ്റോർ മാനേജ്മെന്റ് ആൻഡ ഡിസ്ട്രിബ്യൂഷൻ അസി. 12, ബുച്ചർ 5, അസി. ബുച്ചർ 5, പ്രൊഡക്ഷൻ സ്റ്റാഫ് 90, പാക്കിങ് സ്റ്റാഫ്  35, ക്ലീനിങ് സ്റ്റാഫ് 20, ഡീബോണിങ് ആൻഡ് കട്ടിങ് സ്റ്റാഫ് 116, ഫുഡ് ടെക്നോളജിസ്റ്റ് 1, അസി. ഫുഡ് ടെക്നോളജിസ്റ്റ് 1, റിട്ടോർട് പ്രോസസിങ് സ്റ്റാഫ് 7, മെക്കാനിക്കൽ സൂപ്പർവൈസർ 1, ഇലക്ട്രീഷ്യൻ 3, റഫ്രിജറേഷൻ സ്റ്റാഫ് ഗ്രേഡ് രണ്ട് 3, ബോയിലർ ഓപറേറ്റർ 2, ഡിആർപി മെക്കാനിക്കൽ സ്റ്റാഫ് 2, പ്ലംബർ/ഇടിപി ഓപറേറ്റർ 2, മെക്കാനിക്കൽ അസി./ഹെൽപ്പർ 8 എന്നിങ്ങനെയാണ് ഒഴിവ്. വിശദമായ വിജ്ഞാപനവും അപേക്ഷാഫോറവും www.malabarmeat.org, www.brahmagiri.org എന്നീ website കളിൽ ലഭ്യമാണ്. അപേക്ഷാഫോറത്തിന്റെ പ്രിന്റെടുത്ത് പൂരിപ്പിച്ച് യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിക്കണം. വിലാസം ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി, മലബാർ മീറ്റ്, പി ബി നമ്പർ 9, സുൽത്താൻ ബത്തേരി പി ഒ, വയനാട്‐673592. ഫോൺ: 04936 225940, 9744263111.

 


പ്രധാന വാർത്തകൾ
 Top