എയർ ഇന്ത്യ എയർ ട്രാൻസ്്പോർട് സർവീസസ് ലിമിറ്റഡിന്റെ തിരുവനന്തപുരം, കണ്ണൂർ സ്റ്റേഷനുകളിൽ കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഏജന്റിനെ നിയമിക്കും. 68 ഒഴിവുണ്ട്. മൂന്ന് വർഷത്തേക്കായിരിക്കും നിയമനം. മികവിന്റെ അടിസ്ഥാനത്തിൽ നിയമനം നീട്ടി നൽകും. പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം യോഗ്യത ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ ബേസിക് ഏവിയേഷൻ സെക്യൂരിറ്റി സർവീസ് സർടിഫിക്കറ്റ് നേടണം, ബിരുദം, ഹിന്ദി, ഇംഗ്ലീഷ് പ്രാദേശിക ഭാഷ അറിയണം. ഉയരം 173 സെ.മീ(പുരുഷ), 157 സെ.മീ (സ്ത്രീ), പ്രായ പരിധി 28. ഉയരം , പ്രായപരിധി എന്നിവയിൽ നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരവും www.airindia.in എന്ന website ൽ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് അനുബന്ധസർടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം General Manger Personnel, Air India Limited, Airlines House, St. Thomas Mount Post Office, Meenambakkam, Chennai600 016 എന്ന വിലാസത്തിൽ മാർച്ച് 26നകം ലഭിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..