കോഴിക്കോട് > അയല്‍പ്പക്ക വ്യാപാരികളേയും പ്രാദേശിക വിപണികളേയും പ്രോത്സാഹിപ്പിക്കുന്നതിന് വികെസി ഗ്രൂപ്പ് തുടക്കമിട്ട ഷോപ്പ് ലോക്കല്‍ രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്‌തു തുടങ്ങി. ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയുടെ ചെക്ക് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട വി കെ അനിതയ്‌ക്ക് കൈമാറി. രണ്ടാം സമ്മാനമായ 100 സ്വര്‍ണനാണയങ്ങളും വിജയികള്‍ക്ക് വിതരണം ചെയ്‌തു തുടങ്ങി.
"വികെസി തുടക്കമിട്ട ഷോപ്പ് ലോക്കല്‍ പ്രചാരണം കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ ഗുണം ചെയ്തതായി" വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു."വികെസി അവതരിപ്പിച്ച ഷോപ്പ് ലോക്കല്‍ കാമ്പയിന്‍ ഇന്ത്യയിലുടനീളം അയല്‍പ്പക്ക വ്യാപാരത്തെ വലിയ തോതില്‍ സ്വാധീനിച്ചുവെന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. രണ്ടുലക്ഷത്തിലധികം ചെറുകിട കച്ചവടക്കാര്‍ പങ്കെടുത്ത പദ്ധതി കേരളത്തിനകത്തും പുറത്തും വന്‍ വിജയമായിരുന്നു. കേന്ദ്ര, സംസ്ഥാന ബജറ്റുകളില്‍ അയല്‍പ്പക്ക വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക വിപണികളെ ഉത്തേജിപ്പിക്കുന്നതിനുമുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ"യെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..