21 October Wednesday

ഒക്ടോബറില്‍ കയറ്റുമതി ഇടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 15, 2017

ന്യൂഡല്‍ഹി > ഒക്ടോബറില്‍ രാജ്യത്തെ കയറ്റുമതി 1.12 ശതമാനം ഇടിഞ്ഞ് 2300 കോടി ഡോളറിലെത്തി. ടെക്സ്റ്റൈല്‍, ഫാര്‍മസി, തുകല്‍, സ്വര്‍ണാഭരണം എന്നിവയുടെയെല്ലാം കയറ്റുമതി ഇടിഞ്ഞതായാണ് വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അവലോകന കാലയളവിലെ ഇറക്കുമതി അതേസമയം 7.6 ശതമാനം ഉയര്‍ന്ന് 3711 കോടി ഡോളറായി. ഒരുവര്‍ഷം മുമ്പ് 345 കോടി രൂപയുടെ ഇറക്കുമതി നടത്തിയ സ്ഥാനത്താണ് ഈ വര്‍ധന.

ഇതോടെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരമായ വ്യാപാരക്കമ്മി 1411 കോടി ഡോളറായി ഉയര്‍ന്നു. 2016 ഒക്ടോബറില്‍ ഇത് 1113 കോടി ഡോളറായിരുന്നു. അവലോകന കാലയളവില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി 16 ശതമാനം കുറഞ്ഞ് 294 കോടി ഡോളറായിട്ടുണ്ട്. അതേസമയം എണ്ണ, എണ്ണയേതര ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി 27 ശതമാനം ഉയര്‍ന്ന് 928 കോടി ഡോളറായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top