28 September Tuesday

റിയല്‍മി സി 12 വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020


കൊച്ചി
ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമിയുടെ പുതിയ മോഡൽ സി 12 വിപണിയിൽ എത്തി. മീഡിയടെക് ഹെലിയൊ ജി 35 പ്രോസസർ ഉപയോഗിച്ചിരിക്കുന്ന ഈ ഫോൺ സാധാരണ ഉപയോക്താക്കൾക്കും ഗെയിമർമാർക്കും ഒരുപോലെ സുഖകരമായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പവർ സേവിങ് മോഡും ഒടിജി റിവേഴ്സ് ചാർജ് സംവിധാനവുമുള്ള ഇതിൽ സ്ലോ മോഷൻ വീഡിയോ റെക്കോഡിങ്‌ സൗകര്യമുള്ള 13 എംപിഎഐ ട്രിപ്പിൾ ക്യാമറയാണുള്ളത്. മൂന്ന് ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള സി 12ന് 8999 രൂപയാണ് വില. റിയൽമി ഡ‍ോട്ട് കോം, ഫ്ലിപ്കാർട്ട് എന്നീ ഇ കൊമേഴ്സ് സൈറ്റുകളിലും ഓഫ്‌ലൈൻ സ്റ്റോറുകളിലും ലഭിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top