25 July Sunday

ഏലക്കക്ക് പുതു സുഗന്ധം

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2016

കൊച്ചി: ഹൈറേഞ്ച് പുതിയ ഏലക്ക സീസണിന് ഒരുങ്ങുന്നു, ചരക്ക് ക്ഷാമം സുഗന്ധറാണിയെ ഉയര്‍ന്നതലത്തിലെത്തിച്ചു. വെളിച്ചെണ്ണ, കൊപ്ര വിലകളില്‍ മുന്നേറ്റം. തെക്കന്‍ കേരളത്തില്‍ നിന്ന് പുതിയ റബര്‍ ഷീറ്റ് വില്‍പ്പനയ്ക്ക് ഇറങ്ങി. കുരുമുളക് വ്യാപാര രംഗത്തെ നിര്‍ജീവസ്ഥ വിട്ടുമാറിയില്ല.

ഹൈറേഞ്ചിലെ ഏലക്ക തോട്ടങ്ങള്‍ വിളവെടുപ്പിന് തയ്യാറെടുക്കുകയാണ്. മൂ—ന്നാര്‍— മേഖലയില്‍ നിന്നാണ് ആദ്യ ചരക്ക് വരവ് പ്രതീക്ഷിക്കുന്നത്. മാസാവസാനതോടെ മുന്നാറിലെ കല്ലാര്‍, മാങ്കുളം മേഖലകളില്‍ നിന്നുള്ള പുതിയ ഏലം വില്‍പ്പനയ്ക്ക് സജ്ജമാക്കും. ഇപ്പോഴത്തെ കാലാവസ്ഥ നീക്കങ്ങള്‍ കണക്കിലെടുത്താല്‍ ചിങ്ങം രണ്ടാം പകുതിയില്‍ സംസ്ഥാനത്തെ ഒട്ടുമിക്ക തോട്ടങ്ങളിലും വിളവെടുപ്പ് വ്യാപകമാക്കും. എന്നാല്‍ മാര്‍ച്ച്–മെയ് കാലയളവില്‍ അനുഭവപ്പെട്ട കനത്ത വേനല്‍ ഏലചെടികളുടെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിച്ചു. നിലവിലെ സ്ഥിഗതികള്‍ കണക്കിലുെത്താല്‍ അടുത്ത സീ—സണില്‍ മുന്നോ നാലോ റൌണ്ട് വിളവെടുപ്പിന് മാത്രമേ സാധ്യതയുള്ളു. എന്നാല്‍ തുലാമഴ വേണ്ടത്ര ലഭ്യമായാല്‍ വിളവെടുപ്പ് ഡിസംബര്‍ –ജനുവരിയിലേയ്ക്ക് നീട്ടാനാവും. ആഗസ്റ്റ് പത്ത് വരെയുള്ള കാലയവളില്‍ ഇതിനകം ഏകദേശം 34,500 ടണ്‍ ഏലക്ക ലേല കേന്ദ്രങ്ങളിലെത്തി. എന്നാല്‍ വരും മാസങ്ങളില്‍ വരവ് കുറയുമെന്നാണ് സൂചനകള്‍. ഇടുക്കിയിലെ ഏകദേശം 20 ശതമാനം തോട്ടങ്ങളെയും വരള്‍ച്ച ബാധിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ മൊത്തം ഉല്‍പാദനത്തില്‍ ഏതാണ്ട് 40 ശതമാനത്തിന്റെ കുറവ് സംഭവിക്കാം. കഴിഞ്ഞവാരം തുടര്‍ച്ചയായി നാല് ദിവസങ്ങളില്‍ നടന്ന ലേലങ്ങളില്‍ മികച്ചയിനം ഏലക്ക കിലോ 1200 രൂപയ്ക്ക് മുകളില്‍ ലേലം കൊണ്ടു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉത്സവ സിസണിന്— ഒരുങ്ങുന്നതിനാല്‍ അവിടെ നിന്ന് കൂടുതല്‍ ആവശ്യക്കാര്‍ ഇനിയുള്ള ദിവസങ്ങളില്‍ ലേല കേന്ദ്രങ്ങളില്‍ പിടിമുറുക്കാം.

ചിങ്ങമാസം അടുത്തതോടെ സംസ്ഥാനത്തെ വിപണികളില്‍ വെളിച്ചെണ്ണ, കൊപ്ര വിലകള്‍ ഉയര്‍—ന്ന് തുടങ്ങി. കൈവശുള്ള എണ്ണ വിപണിയില്‍ ഇറക്കുന്നതില്‍ വില്‍പ്പനക്കാര്‍ നിയന്ത്രണങ്ങള്‍ വരുത്തി. 8100 ല്‍ നിന്ന് വെളിച്ചെണ്ണ 8300 വരെ കയറി. ഈ വാരം 8400 ലെ കടമ്പ മറികടക്കുന്നതോടെ ലക്ഷ്യം 8700–9200 ലേയ്ക്ക് തിരിയും.കൊപ്ര 5535 ല്‍ നിന്ന് 5740 ലേയ്ക്ക് ഉയര്‍ന്നു. വിപണിയിലെ ഉണര്‍വ് കണ്ട് പല ‘ഭാഗങ്ങളിലും വിളവെടുപ്പ് പുരോഗമിക്കുകയാണ്.

 തെക്കന്‍ കേരളത്തില്‍ നിന്നുള്ള പുതിയ റബര്‍ ഷീറ്റ് മുഖ്യ വിപണികളിലേയ്ക്ക് നീങ്ങി തുടങ്ങി. ലഭ്യത ഉയര്‍ന്നത് കണ്ട് വ്യവസായികള്‍ ചരക്ക് സംഭരണം കുറച്ചത് റബര്‍ മാര്‍ക്കറ്റിനെ വീണ്ടും തളര്‍ത്തി. അതേ സമയം ടയര്‍ വ്യവസായികളുടെ കൈവശം കാര്യമായി റബറില്ലാത്ത അവസ്ഥയാണ്. കൊച്ചിയില്‍ ആര്‍— എസ് എസ് നാലാം ഗ്രേഡ് 14,200 രൂപയിലാണ്. അഞ്ചാം ഗ്രേഡിന് 200 രൂപ കുറഞ്ഞ് 13,800 ല്‍ കൈമാറി.

കുരുമുളക് വിപണി നിര്‍ജീവാവസ്ഥയിലാണ്. ആഭ്യന്തര വിദേശ വ്യാപാര രംഗത്ത് നിന്ന് അന്വേഷണങ്ങള്‍ കുറഞ്ഞതിനാല്‍ വില ഉയര്‍ത്തി ചരക്ക് ശേഖരിക്കാന്‍ വ്യപാരികള്‍ തയ്യാറായില്ല. അതേ സമയം കാര്‍ഷിക മേഖല വിപണിയിലെ മരവിപ്പ് മുന്‍ നിര്‍ത്തി ചരക്ക് ഇറക്കുന്നതില്‍ നിയന്ത്രണം വരുത്തിയത് വില തകര്‍ച്ചയെ പിടിച്ചു നിര്‍ത്തി. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 69,000 രൂപയിലും ഗാര്‍ബിള്‍ഡ് മുളക് 72,000 രൂപയിലുമാണ്.
  സംസ്ഥനത്ത് സ്വര്‍ണ വില വാരാവസാനം പവന് 22,960 രൂപയില്‍ നിന്ന് 23,240 ലേയ്ക്ക് കയറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top