കൊച്ചി > മാരുതി സുസുകിയുടെ അരീന ഷോറൂമുകളിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി 12,13 തീയതികളിൽ പ്രത്യേക ഓഫറുകളോടെ വിൽപ്പന, വായ്പ, എക്സ്ചേഞ്ച് മേള സംഘടിപ്പിക്കുന്നു. ഈ ദിവസങ്ങളിൽ മാരുതി വാഹനം വാങ്ങുന്നവർക്ക് കൺസ്യൂമർ, എക്സ്ചേഞ്ച്, കോർപറേറ്റ് ഓഫറുകളിലായി 52,000 രൂപവരെ ആനുകൂല്യം ലഭിക്കും.
സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ മാസ ശമ്പളക്കാർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും വാഹന വായ്‌പയ്‌ക്ക് പലിശ ഇളവും പ്രോസസിങ് ഫീസിൽ 50 ശതമാനംവരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. മാരുതി വാഹനം സ്വന്തമാക്കുന്നതിനുള്ള മുഴുവൻ പണവും (100 ശതമാനം ഓൺ റോഡ് ഫണ്ടിങ്) വാഹന വായ്പയായി ലഭിക്കും. എസ്ബിഐ, ഇൻഡസ്ഇൻഡ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ, സുന്ദരം ഫിനാൻസ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്നാണ് വായ്പ ലഭ്യമാക്കുന്നത്. പഴയ കാർ മാറ്റി പുതിയത് വാങ്ങുമ്പോൾ മികച്ച വില നൽകുമെന്നും മാരുതിയുടെ എല്ലാ മോഡലുകൾക്കും ഓഫറുകൾ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..