22 June Tuesday

മാരുതിയുടെ ദക്ഷിണ്‍ ദാരെ റാലി ഫ്ളാഗ്ഓഫ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Jul 23, 2017

ബംഗളൂരു > ദക്ഷിണ മോട്ടോര്‍ സ്പോര്‍ട് റാലിയായ മാരുതി സുസുക്കി ദക്ഷിണ്‍ ദാരെ 2017 ന്റെ ഒമ്പതാം എഡിഷന്‍ ബംഗളൂരുവില്‍ ഒറിയോണ്‍ മാളില്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഇക്കൊല്ലം പുതിയ റൂട്ടില്‍ പരീക്ഷിക്കുന്ന റാലിയില്‍ 180 പേര്‍ പങ്കെടുക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലേയും പശ്ചിമേന്ത്യയിലേയും റൂട്ടുകള്‍ റാലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രദുര്‍ഗ, ബെല്‍ഗാം, കോലാപ്പുര്‍ എന്നിവിടങ്ങളിലൂടെ യാത്രചെയ്ത് ഇന്ന് പുണെയില്‍ റാലി സമാപിക്കും. 22ന് വിജയികള്‍ക്കുള്ള സമ്മാനദാനം നടക്കുമെന്ന് മാരുതി സുസുക്കി സൌത്ത് കൊമേഴ്സ്യല്‍ ബിസിനസ് തലവന്‍ ആനന്ദ് പ്രകാശ് പറഞ്ഞു. കഴിഞ്ഞവര്‍ഷം അവതരിപ്പിച്ച പരീക്ഷണട്രാക്കില്‍നിന്ന് ഈ വര്‍ഷം പുതിയ അതിര്‍ത്തികളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡുറന്‍സ്, അള്‍ട്ടിമേറ്റ് കാര്‍, അള്‍ട്ടിമേറ്റ് ബൈക്ക് എന്നീ മൂന്നു വിഭാഗങ്ങളിലാണ് മത്സരം. ആറു ദിവസം നടക്കുന്ന മത്സരത്തില്‍ മത്സരാര്‍ഥികള്‍ 2000 കിലോമീറ്റര്‍ പിന്നിടും. മികച്ച സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

15 വര്‍ഷമായി രാജ്യത്തെ മോട്ടോര്‍ സ്പോര്‍ട്സില്‍ സജീവമാണ് മാരുതി സുസുക്കി. ആക്ഷന്‍ സ്പോര്‍ട്സ് ജനകീയമാക്കാന്‍ ഓരോ വര്‍ഷവും മോട്ടോറിങ് ഇവന്റുകള്‍ സംഘടിപ്പിക്കുന്നുണ്ട്.ഓട്ടോ ക്രോസ് ചാമ്പ്യന്‍ഷിപ്പും ക്രോസ്കണ്‍ട്രി റാലികളും അവയില്‍പ്പെടും. മാരുതി സുസുക്കി റെയ്ഡ് ഡീ ഹിമാലയ, മാരുതി സുസുക്കി ഡെസര്‍ട്ട് സ്റ്റോം, മാരുതി സുസുക്കി ദക്ഷിണ്‍ ദാരെ, മാരുതി സുസുക്കി എഫ്എംഎസ് സിഐ നാഷണല്‍ സൂപ്പര്‍ ലീഗ് ടിഎസ്ഡി റാലി ചാമ്പ്യന്‍ഷിപ് എന്നിവ അതിന്‍െ ഭാഗമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top