18 August Sunday

ബിഗ് ബാസ‌്കറ്റ് കൊച്ചിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Mar 17, 2019

കൊച്ചി > പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനമായ ബി​ഗ് ബാസ‌്കറ്റ‌് ഡോട്ട് കോം ഈ വർഷം ഏപ്രിലിൽ കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കുമെന്നും ഇന്ത്യൻ  ഇ കൊമേഴ്‌സ് വിപണി 100 ബില്യൺ ഡോളറിന്റേതായി വളരുമെന്നും ബിഗ് ബാസ്കറ്റ് ഡോട്ട്കോമിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഹരി മേനോൻ പറഞ്ഞു.

ധനം ബിസിനസ് മാഗസിന് സംഘടിപ്പിച്ച ധനം റീട്ടെയിൽ ബ്രാൻഡ് സമിറ്റ് ആൻഡ് അവാർഡ് നൈറ്റ് 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഐഐഎം അഹമ്മദാബാദിലെ മുൻ മാർക്കറ്റിങ് പ്രൊഫസർ എബ്രഹാം കോശി മുഖ്യപ്രഭാഷണം നടത്തി. കൊച്ചി ലെ മെറിഡിയനില്‍ നടന്ന ഉച്ചകോടിയിൽ ഗൂ​ഗിൾ മാർക്കറ്റിങ‌് സൊലൂഷൻസ് ഇന്ത്യഗ്രോത്ത് പ്രോഗ്രാംസ് ഹെഡ് സ്വപ്നിൽ മറാത്തെ, വികെസി ഗ്രൂപ്പ് മാനേജിങ‌് ഡയറക്ടര്‍ വി നൗഷാദ്, ഫ്രാഞ്ചൈസിങ‌് റൈറ്റ് വേ സ്ഥാപകനും സിഇഒയുമായ ഡോ. ചാക്കോച്ചൻ മത്തായി തുടങ്ങിയവർ സംസാരിച്ചു. അവാർഡ് നിശയിൽവച്ച് റീട്ടെയിൽ ഓഫ് ദി ഇയർ 2018 പുരസ്കാരം ലുലു ഹൈപ്പർ മാർക്കറ്റിനും കേരള റീട്ടെയിൽ ബ്രാൻഡ് ഒഫ് ദി ഇയർ 2018 പുരസ്കാരം  ജോസ്കോ ജ്വല്ലേഴ്സിനും  സമ്മാനിച്ചു.


പ്രധാന വാർത്തകൾ
 Top