16 June Sunday

ആപ്പിന്‍ ടെക്‌നോളജി ലാബ് ഇനി മുതല്‍ കൊച്ചിയിലും

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

കൊച്ചി > ദില്ലി ഐഐടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്പിന്‍ ടെക്‌നോളജി ലാബ് കൊച്ചി കടവന്ത്രയില്‍ ആരംഭിച്ചു .  സൈബര്‍ സെക്യൂരിറ്റി , എത്തിക്കല്‍ ഹാക്കിങ് ലെ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനം ആപ്പിന്‍ ടെക്‌നോളജി ലാബ് ദേശാഭിമാനി ചീഫ് എഡിറ്റര്‍ ശ്രീ പി രാജീവ ഉദ്ഘാടനം നിര്‍വ്വഹിച്ചു   . സൈബര്‍ സെക്യൂരിറ്റി ലാബ് ഉദ്ഘാടനം സിനിമ താരം വിനയ് ഫോര്‍ട്ട് നിര്‍വ്വഹിച്ചു .

ചടങ്ങില്‍ സിനിമ താരങ്ങളായ, നീരജ് മാധവ് ,സുധീര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹനന്‍ കൊച്ചി കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കൌണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ഡോ .പൂര്‍ണിമ നാരായണന്‍ ആപ്പിന് ടെക്‌നോളജി ലാബ് റീജിയണല്‍ ഡയറക്ടര്‍ സുബാഷ് ബാബു പി കെ ഗിന്നസ് ജേതാവ് ചാള്‍സണ്‍  തുടങ്ങിയവര്‍ പങ്കെടുത്തു. .

സൈബര്‍ സെക്യൂരിറ്റി,എത്തിക്കല്‍ ഹാക്കിങ് എന്നീ വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 100 perctage ജോലിസാധ്യത ഉള്ള ഡിപ്ലോമ സ്ഥാപനം നല്‍കുന്നുണ്ട്.വിദേശ അംഗീകാരമുള്ള ഏഷ്യയിലെ അഞ്ചാമത്തെയും ഇന്ത്യയിലെ ഒന്നാമത്തെയും മികച്ച സൈബര്‍ സെക്യൂരിറ്റി കമ്പനിയാണ് കൊച്ചി കടവന്ത്രയില്‍ പ്രവര്‍ത്തനം ആരംഭിച്ച ആപ്പിന്‍ ടെക്‌നോളജി ലാബ്. പാര്‍ലമെന്റ് ഹൗസ്, രാഷ്ട്രപതി ഭവന്‍, ഡിഫെന്‍സ് , എയര്‍പോര്‍ട്ട് അതോറിറ്റി തുടങ്ങിയ 1200 ഓളം സര്ക്കാര്, സര്ക്കാറിതര സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കുന്നത് ആപ്പിന്‍ ടെക്‌നോളജിയാണ്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്ന ആധുനിക സാഹചര്യത്തില്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ മികച്ച രീതിയിലുള്ള പരിശീലനവും അതുപോലെ കേരളത്തിലെ വിദ്യാര്‍ത്ഥികളെ സൈബര്‍ മേഖലയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചും അതിനെ എങ്ങനെ ഒക്കെ തടയാം എന്നുള്ളതിനെകുറിച്ചെല്ലാം ബോധവാന്മാരാക്കാനുള്ള സാമൂഹ്യ ഉത്തരവാദിത്യവും ആപ്പിന്‍ ടെക്‌നോളജി ലാബ് നിര്‍വഹിക്കുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :9074027038, 6282225743 


പ്രധാന വാർത്തകൾ
 Top