22 October Tuesday

'എസ്ര'യിലെ 'ലൈലാകമേ' ഗാനം യൂട്യൂബിൽ 30 ലക്ഷം വ്യൂസ് കടന്നു

വെബ് ഡെസ്‌ക്‌Updated: Saturday Feb 25, 2017

കൊച്ചി > 'എസ്ര'യിലെ 'ലൈലാകമേ' ഗാനം യൂട്യൂബില്‍ 30 ലക്ഷം വ്യൂസ് കടന്നു. പൃഥ്വിരാജ് സുകുമാരനും പ്രിയ ആനന്ദും അഭിനയിച്ച ഈ ഗാനം റിലീസ് ചെയ്ത 24 മണിക്കൂറുകള്‍ തികയും മുമ്പേ 2.5 ലക്ഷത്തിലേറെ വ്യൂസ് നേടിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ 10 ലക്ഷം വ്യൂസും ലഭിച്ചു.

ഹരിനാരായണന്‍ ബി കെയുടെ വരികള്‍ ഹരിചരണ്‍ ആണ് ആലപിച്ചിരിക്കുന്നത്. ജയ് കെ കഥയെഴുതി സംവിധാനം ചെയ്യുന്ന 'എസ്ര'യില്‍ പൃഥ്വിരാജ് സുകുമാരന്‍, പ്രിയ ആനന്ദ്, ടോവിനോ തോമസ്, സുജിത് ശങ്കര്‍, വിജയരാഘവന്‍ എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ഈ ഹൊറര്‍ ത്രില്ലെറിന്റെ ഛായാഗ്രഹണം സുജിത് വാസുദേവും ചിത്രസംയോജനം വിവേക് ഹര്‍ഷനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാമിന്റെയാണ്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെയും എവിഎ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ മുകേഷ് മേത്ത, സി വി സാരഥി, എ വി അനൂപ് എന്നിവരാണ് 'എസ്ര' നിര്‍മ്മിച്ചിരിക്കുന്നത്.

പ്രധാന വാർത്തകൾ
 Top