20 September Friday

മാൻഹോളിലെ 'സെടിക്ക് സെടി' എന്ന സോങ്ങ് വീഡിയോ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Apr 27, 2017

കൊച്ചി > വിധു വിൻസെന്റ് സംവിധാനം നിർവഹിച്ച 'മാൻഹോൾ' എന്ന മലയാള ചിത്രത്തിലെ 'സെടിക്ക് സെടി' സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'സീരഹോം പാത്തി കെട്ടി' എന്ന പരമ്പരാഗത തമിഴ് നാടോടി ഗാനത്തിന്റെ പുനരാവിഷ്ക്കാരമാണ് ഈ പാട്ട്. സിദ്ധാർത്ഥ പ്രദീപാണ് സംഗീതം നൽകിയിരിക്കുന്നത്. നിതിൻ രാജ്, മിനി രാമൻ എന്നിവർ ആലപിച്ച ഈ ഗാനത്തിന്റെ കൂട്ടിച്ചേര്‍ക്കപ്പെട്ട വരികൾ രചിച്ചിരിക്കുന്നത് ജയ കുമാർ എൻ ആണ്.

'മാൻഹോൾ' 2016 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായും മികച്ച സംവിധാനമായും തിരഞ്ഞെടുക്കപ്പെട്ടു. മുൻഷി ബൈജു, സജി ടി എസ്, ശൈലജ ജെ, സണ്ണികുട്ടി എബ്രഹാം, രവി കുമാർ, ഐ ആർ പ്രസാദ്, രേണു സൗന്ദർ, ഗൗരി ദാസൻ, സുന്ദർ രാജ്, മിനി എം ആർ കനവ്, സുനി ആർ എസ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത് ഉമേഷ് ഓമനകുട്ടനാണ്. ഛായാഗ്രഹണം സജി നായരും ചിത്രസംയോജനം അപ്പു ഭട്ടതിരിയുമാണ് നിർവഹിച്ചിരിക്കുന്നത്. മ്യൂസിക്247 നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. എം പി വിൻസെന്റ്, ജോസ് വിൻസെന്റ് എന്നിവർ ചേർന്നാണ് ഹൈപത്യ ഫിലിംസിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്.

പ്രധാന വാർത്തകൾ
 Top