28 February Sunday

ഒരു പക്കാ നാടന്‍ പ്രേമത്തിലെ യേശുദാസ്‌ പാടിയ ഗാനം പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021

എഎംഎസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജാദ്. എം നിര്‍മ്മിച്ച് വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്ത ''ഒരു പക്കാ നാടന്‍ പ്രേമം'' എന്ന ചിത്രത്തിലെ ദാസേട്ടന്‍ പാടിയ പാട്ടിന്റെ സീഡി പ്രകാശനവും ഡിജിറ്റല്‍ ലോഞ്ചിംഗും രമേഷ് പിഷാരടിയും മോഹന്‍ സിത്താരയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. യേശുദാസിന്റെ 81þാം പിറന്നാള്‍ ദിനത്തില്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച്, മോഹന്‍ സിത്താരയുടെ സംഗീത സംവിധാനത്തില്‍ ദാസേട്ടന്‍ ആലപിച്ച ഗാനം, ദാസേട്ടന്റെ പിറന്നാള്‍ സമ്മാനമായി മലയാളികള്‍ക്ക് സമര്‍പ്പിച്ചു.

മോഹന്‍സിത്താരയുടെ ഈണത്തില്‍, കൈതപ്രത്തിനു പുറമെ കെ. ജയകുമാര്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനുകൃഷ്ണന്‍ എന്നിവരുടെ രചനയില്‍ യേശുദാസ്, വിനീത് ശ്രീനിവാസന്‍, വിധുപ്രതാപ്, അഫ്സല്‍, അന്‍വര്‍സാദത്ത്, ജ്യോത്സന, ശിഖാപ്രഭാകര്‍ എന്നിവര്‍ ആലപിച്ച അഞ്ചുഗാനങ്ങള്‍ ചിത്രത്തിലുണ്ട്.

വിനുമോഹന്‍, ഭഗത്മാനുവല്‍, മധുപാല്‍, ശ്രീജു അരവിന്ദ്, കലാഭവന്‍ ഹനീഫ്, ടോം ജേക്കബ്ബ്, സിയാദ് അഹമ്മദ്, വിദ്യാമോഹന്‍, ഹരിതാ ജി. നായര്‍, കുളപ്പുള്ളിലീല തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രകാശചടങ്ങില്‍, രമേഷ് പിഷാരടി, മോഹന്‍ സിത്താര, സംവിധായകന്‍ വിനോദ് നെട്ടത്താന്നി തുടങ്ങിയവര്‍ സംബന്ധിച്ചു. ചിത്രത്തിന്റെ പി.ആര്‍.ഓ അജയ്തുണ്ടത്തില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top