27 September Sunday

'അന്യര്‍ക്ക് പ്രവേശനമില്ല' ചിത്രത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday May 27, 2016

കൊച്ചി >  ടിനി ടോം നായകനായി അഭിനയിക്കുന്ന അന്യര്‍ക്ക് പ്രവേശനമില്ല സിനിയിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു.  മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ മ്യൂസിക് 247 ആണ് ഗാനങ്ങള്‍ പുറത്തിറക്കിയത്.


വരുണ്‍ രാഘവും ചിത്രത്തിന്റെ സംവിധായകന്‍കൂടിയായ വിഎസ് ജയകൃഷ്ണയും ഈണം നല്‍കിയ രണ്ടു ഗാനങ്ങളാണ് പുറത്തിറക്കിയത്. കള്ളക്കണ്ണാ എന്ന ആദ്യത്തെ ഗാനം   ജാസ്സി ഗിഫ്റ്റും അഞ്ജലി സുഗുണനുമാണ് ആലപിച്ചിരിക്കുന്നത്. ഷാബി പനങ്ങാട്ട് രചിച്ച വരികള്‍ക്ക് വരുണ്‍ രാഘവ് ഈണം നല്‍കിയിരിക്കുന്നു.  മേജര്‍ രവി വരികള്‍ എഴുതിയ ഹിന്ദി ഗാനമാണ് രണ്ടാമത്തേത്. ദേഖോ മേന്‍ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ടിനി ടോമും, ഷീന്‍ഷയുമാണ്. സംഗീതം വി എസ് ജയകൃഷ്ണയും.


പാട്ടുകള്‍ കേള്‍ക്കാന്‍:

 

പൂര്‍ണമായും ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് വി എസ് ജയകൃഷ്ണ സംവിധാനം നിര്‍വഹിക്കുന്ന അന്യര്‍ക്ക് പ്രവേശനമില്ല. ടിനി ടോം, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന  ചിത്രത്തില്‍ പുതുമുഖം അതിഥി റായിയാണ് നായിക. ശ്രീജിത്ത് രവി, ഇടവേള ബാബു, ബിജുക്കുട്ടന്‍, സുനില്‍ സുഗദ, കലാഭവന്‍ റഹ്മാന്‍, പൊന്നമ്മ ബാബു, ജീന, ശ്രുതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജയരാജ് മടായിയും ഹരി മടായിയും ചേര്‍ന്നാണ്. ഛായാഗ്രഹണം ഷാജി ജേക്കബും രാജേഷ് നാരായണും ചിത്രസംയോജനം കപില്‍ ഗോപാലകൃഷ്ണനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഡി ഡി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ പി പ്രഭാകരന്‍ നിര്‍മ്മിച്ച ചിത്രം മെയ് 27ന് തീയറ്ററുകളിലെത്തും.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top