11 May Tuesday

വിധു പ്രതാപിന്റെ ശബ്ദത്തില്‍ മറ്റൊരു പ്രണയഗാനം; 'മഴയിലും ചേലായ്' കാണാം

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

തിരുവനന്തപുരം > ഗായകന്‍ വിധു പ്രതാപ് ആലപിച്ച പുതിയ ഗാനം 'മഴയിലും ചേലായ്' പുറത്തിറങ്ങി. 'ഈണത്തില്‍ പാടിയ പാട്ടി'നുശേഷം ഗ്രീന്‍ ട്യൂണ്‍സ് പുറത്തിറക്കുന്ന രണ്ടാമത്തെ ഗാനമാണിത്.

അനില്‍ രവീന്ദ്രന്‍ രചിച്ച ഗാനത്തിനു നവാഗതനായ ഹരിമഹേഷാണ് ഈണം പകര്‍ന്നത്. ഗാനരംഗങ്ങളുടെ സംവിധാനം ശാലു മങ്ങാട്ട്. ശരത് മോഹനും അഞ്ജന മേനോനുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ഛായാഗ്രഹണം ബ്രിജേഷ് പെരിഞ്ചേരിയും രാജേഷ് മല്ലശേരിയും ചേര്‍ന്നാണ് നിര്‍വഹിച്ചത്. എഡിറ്റിങ് അരുണ്‍ ദാസ്. നിശ്ചലദൃശ്യങ്ങള്‍ ഒരുക്കിയത് സുധീഷ് കരിയം. ഗ്രാഫിക് ഡിസൈന്‍ വരുണ്‍ മോഹന്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top