12 December Thursday

തീരത്തിലെ ശ്രേയാ ഘോഷാലും ക്വിന്‍സി ചെറ്റുപള്ളിയും ആലപിച്ച ആദ്യഗാനം റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday May 5, 2017

കൊച്ചി >  സഹീദ് അറാഫത്ത് സംവിധാനം നിര്‍വഹിച്ച 'തീരം' എന്ന ചിത്രത്തിലെ ശ്രേയാ ഘോഷാല്‍, ക്വിന്‍സി ചെറ്റുപള്ളിയും പാടിയ ഗാനം റിലീസ് ചെയ്തു. അനശ്വരനടന്‍ രതീഷിന്റെ ഇളയ മകന്‍ പ്രണവ് രതീഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ഈ മാസം തീയറ്ററുകളിലെത്തും.

മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ  മ്യൂസിക്247 നാണ് ഗാനങ്ങള്‍ പുറത്തിറക്കിയത്.  ഞാനും നീയും  എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലും ക്വിന്‍സി ചെറ്റുപള്ളിയും ചേര്‍ന്നാണ്. ഹരിനാരായണന്‍ ബി കെയുടെ  വരികള്‍ക്ക് അഫ്സല്‍ യൂസുഫ് ആണ് ഈണം പകര്‍ന്നിരിക്കുന്നത്. മരിയ യോഹന്നാന്‍  ആണ് ചിത്രത്തിലെ നായിക.

അഷ്കര്‍ അലി, ടിനി ടോം, അഞ്ജലി നായര്‍, സുധി കോപ്പ, കൃഷ്ണപ്രഭ, നന്ദന്‍ ഉണ്ണി എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രിനിഷ് പ്രഭാകരനും അന്‍സാര്‍ താജുദീനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഗൌതം ശങ്കറും ചിത്രസംയോജനം വിജയ് ശങ്കറുമാണ്. റൌണ്ട് അപ്പ് സിനിമ യുടെ ബാനറില്‍ ഷെയ്ക്ക് അഫ്സല്‍ ആണ് ‘തീരം’ നിര്‍മിച്ചിട്ടുള്ളത്. ഞാനും നീയും ഒഫീഷ്യല്‍ സോങ്ങ് വീഡിയോ യൂട്യൂബ് ചാനലില്‍ കാണാന്‍:
 

പ്രധാന വാർത്തകൾ
 Top