20 May Friday

നാട്ടുനെല്ലിക്ക .... റിലീസായി

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

കൊച്ചി : മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങ നായികാനായകന്മാരാക്കി അമർദീപ് സംവിധാനം ചെയ്ത  " നിണം " എന്ന ചിത്രത്തിലെ നാട്ടുനെല്ലിക്ക .... എന്ന്  ഗാനം റിലീസായി. 

സുമേഷ് മുട്ടറയുടെ വരികൾക്ക്  സുധേന്ദുരാജുവാണ്  ഈണമിട്ടിരിക്കുന്നത്. ഫർഹാനും എം ആർ ഭൈരവിയും ആലാപനം.  ഫാമിലി റിവഞ്ച് ത്രില്ലറായ ചിത്രത്തിൽ സൂര്യകൃഷ്ണയാണ് നായകൻ. നായിക കലാഭവൻ നന്ദനയും. ശരത് ശ്രീഹരി, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, ഗിരീഷ് കടയ്ക്കാവൂർ, സജിത്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ലതാദാസ് , ദിവ്യ എന്നിവരാണ് മറ്റഭിനേതാക്കൾ .             കഥ, തിരക്കഥ, സംഭാഷണം - വിഷ്ണുരാഗ് , ഛായാഗ്രഹണം - വിപിന്ദ് വി രാജ്, പ്രോജക്ട് ഡിസൈനർ - ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് - വിപിൻ മണ്ണൂർ, ഗാനരചന - സുമേഷ് മുട്ടറ, സംഗീതം , പശ്ചാത്തലസംഗീതം - സുധേന്ദുരാജ്, സിജു ഹസ്രത്ത്, ആലാപനം - ഫർഹാൻ, എം ആർ ഭൈരവി , ത്രിൽസ് - അഷ്റഫ് ഗുരുക്കൾ,  അസ്സോസിയേറ്റ് ഡയറക്ടർ - ഷാൻ എസ് എം കടയ്ക്കാവൂർ, കല- ബിനിൽ കെ ആന്റണി, ചമയം - പ്രദീപ് വിതുര, വസ്ത്രാലങ്കാരം - ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ - സ്നിഗ്ദിൻ സൈമൺ ജോസഫ് , ബി ബി കോട്ടയം,  ഡിസൈൻസ് - പ്ളാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, സ്റ്റിൽസ് - വിജയ് ലിയോ , പി ആർ ഓ - അജയ് തുണ്ടത്തിൽ .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top