26 September Saturday

എസ്‌ പി ബാലസുബ്രഹ്‌മണ്യത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന്‌ മകൻ; ഡോക്‌ടര്‍മാരെ തിരിച്ചറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Aug 16, 2020

ചെന്നൈ > കോവിഡ് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ ചരണ്‍. ഫെയ്‌സ്ബുക്ക് വീഡിയോയിലാണ് ചരണ്‍ ഇക്കാര്യം അറിയിച്ചത്. എസ് പി ബിക്ക് ആളുകളെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും ചരണ്‍ പറഞ്ഞു.

എസ്‌പിബിയെ ഐസിയുവില്‍നിന്ന് എക്‌സ്‌ക്ലൂസീവ് ഐസിയുവിലേക്ക് മാറ്റി. അദ്ദേഹത്തിന് ചലിക്കാന്‍ സാധിക്കുന്നുണ്ട്. ഡോക്‌ട‌ര്‍മാരെ തമ്പ്‌സ് അപ്പ് കാണിച്ചു. ഡോക്‌ടര്‍മാരെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്- ചരണ്‍ പറഞ്ഞു.

ഇപ്പോഴും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം എസ്‌പിബിക്ക് ലഭ്യമാക്കുന്നുണ്ട്. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി നല്ലരീതിയില്‍ ശ്വാസം എടുക്കാന്‍ എസ്‌പിബിക്ക് സാധിക്കുന്നുണ്ടെന്നും ഇത് അനുകൂല സൂചനയാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്നും ചരണ്‍ വീഡിയോയില്‍ പറയുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top