10 June Saturday

വിശാല്‍ ഭരധ്വാജ് സംഗീതസംവിധായകനായി വീണ്ടും മലയാളത്തില്‍; ഫഹദ് ഫാസില്‍ ചിത്രം കാര്‍ബണിലെ ആദ്യഗാനം പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Dec 31, 2017

കൊച്ചി > ഫഹദ് ഫാസിലിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന കാര്‍ബണ്‍ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വിശാല്‍ ഭരധ്വാജ് നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കാര്‍ബണ്‍. വേണു സംവിധാനം ചെയ്ത ദയ എന്ന പെണ്‍കുട്ടിയാണ് ഭരധ്വാജ് ഇതിനു മുമ്പ് സംഗീതസംവിധാനം നിര്‍വഹിച്ച മലയാള ചിത്രം. 'തന്ന താനെ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബെന്നി ദയാലാണ്. 

 ഫഹദ് ഫാസില്‍, മംമ്‌ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, മണികണ്ഠന്‍ ആചാരി, കൊച്ചു പ്രേമന്‍, ചേതന്‍ ഭഗത് എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top