06 December Sunday

ഹോമിയോപ്പതി ചികിത്സയിലെ കല

ഡോ. മിനി ഉണ്ണികൃഷ്ണന്‍Updated: Thursday Apr 21, 2016

രോഗത്തിനും രോഗബാധിതമായ അവയവത്തിനും ഉപരി രോഗി” എന്ന വ്യക്തിക്കു പ്രാധാന്യം നല്‍കുന്ന, കലാപരമായ ഈ ചികിത്സ, മനുഷ്യരാശിക്കുവേണ്ടി ഉരുത്തിരിഞ്ഞിട്ട് രണ്ടു നൂറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. മനുഷ്യസ്നേഹിയായ, ഡോക്ടര്‍ ക്രിസ്റ്റ്യന്‍ ഫ്രെഡറിക് സാമുവല്‍ ഹാനിമാന്‍ എന്ന അലോപ്പതിക്കാരന്റെ  261–ാം ജന്മദിനംകൂടിയാണ് ഏപ്രില്‍ 10 എന്ന ലോക ഹോമിയോപ്പതി ദിനം. 1790 ല്‍, ഡോക്ടര്‍ വില്യം കളളന്റെ എ ട്രീട്ടീസ് ഓണ്‍ മെറ്റീരിയ മെഡിക്ക “എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിലെ, “ക്വയിനയുടെ കയ്പ്പും രൂക്ഷതയുമാണ് മലേറിയയെ സുഖപ്പെടുത്തുന്നത്” എന്ന പ്രസ്താവമാണ് “ഹോമിയോപ്പതി” എന്ന ചികിത്സാശാഖയ്ക്കുളള നിമിത്തമായത്. ഈ ഗുണങ്ങളുളളതും മലേറിയയ്ക്കു പ്രതിവിധിയല്ലാത്തതുമായ ഔഷധങ്ങള്‍ പലതുണ്ടെന്നിരിക്കെ, മറ്റെന്തോ ആകാം കാരണം എന്ന തിരിച്ചറിവില്‍ ഒരു പരീക്ഷണത്തിന് സ്വയം സജ്ജനാവുകയും ഇതിനായി പല ദിവസങ്ങളിലായി ഒരു നിശ്ചിത അളവില്‍ ക്വയിന കഴിച്ച് തന്മൂലമുളള മാറ്റങ്ങള്‍ നിരീക്ഷിക്കുകയുമാണ് അദ്ദേഹം ആദ്യമായി ചെയ്തത്. അരോഗദൃഢഗാത്രനായ തന്നില്‍ മലേറിയയ്ക്കു സമാനമായ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് തിരിച്ചറിഞ്ഞ ആഹ്ളാദം, അവ ഒന്നൊഴിയാതെ കുറിച്ചു വെയ്ക്കുവാനും മറ്റു പല വ്യക്തികളിലും ഇതേ പരീക്ഷണം ആവര്‍ത്തിക്കുവാനും അദ്ദേഹത്തിനു പ്രചോദനമായി. കയ്പ്പോ രൂക്ഷതയോ അല്ല, ആരോഗ്യമുളള ശരീരത്തില്‍ മലേറിയയ്ക്കു സമാനമായ ലക്ഷണങ്ങളുണ്ടാക്കാനുളള കഴിവാണ് ക്വയിനയുടെ രോഗശാന്തിക്കുളള കഴിവ്  എന്ന ഈ അവബോധം തുടര്‍ പരീക്ഷണങ്ങള്‍ക്കും “സമാനചികില്‍സ (Similia Similibus Curenter) എന്ന തത്വത്തില്‍ അധിഷ്ഠിതമായ ഒരു ചികിത്സാരീതി രൂപപ്പെടുത്തുന്നതിനും പ്രേരണയായി.

ആരോഗ്യകരമായതും രോഗാതുരമായതുമായ ശാരീരികാവസ്ഥകളെപ്പറ്റി ഒരേപോലെ അറിവുളളവനും ചികിത്സ എന്ന ശാസ്ത്രത്തിലും ചികിത്സ എന്ന കലയിലും ഒരേപോലെ പ്രാവീണ്യംനേടിയവനുമായ ഒരു വ്യക്തിയ്ക്കു മാത്രമേ രോഗിയുമായി താദാത്മ്യം പ്രാപിക്കാന്‍ സാധിക്കുകയുളളു എന്നും  ഔഷധങ്ങളെക്കുറിച്ചുളള അപൂര്‍ണ്ണങ്ങളായ അറിവുകളുമായി രോഗാതുരശരീരങ്ങളില്‍ നടത്തുന്ന ഭാഗ്യപരീക്ഷണമാകരുത് ചികിത്സ എന്നും അദ്ദേഹത്തിനു നിര്‍ബ്ബന്ധമുണ്ടായിരുന്നു.  Homois (Similar, ജമവീേ (Sufferings അഥവാ ദുരിതം) എന്നീ ഗ്രീക്കു പദങ്ങള്‍ചേര്‍ന്ന ഒീാീലീുമവ്യേയില്‍, ജീവശക്തി (Homoeopathy), മരുന്നുകളുടെശക്തി (MedicinalPower), ദോഷകരമായ കാരണങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ വ്യക്തിക്കുമുളള ചികിത്സ നിശ്ചയിക്കുന്നത്. വ്യക്തിയില്‍ അധിഷ്ഠിതമാകയാല്‍ത്തന്നെ ഒരോ വ്യക്തിയ്ക്കും അവരുടെ പ്രത്യേകതകള്‍ക്കനുസൃതമായ മരുന്നുകള്‍ തെരഞ്ഞെടുക്കേണ്ടതുണ്ട്. അതിനാല്‍ ഒരേ പേരിലുളള രോഗവുമായി വരുന്ന പത്തുപേര്‍ക്ക്പത്തു വ്യത്യസ്ത മരുന്നുകളും പത്തുതരം രോഗങ്ങളുമായിവരുന്ന അത്രയുംതന്നെ രോഗികള്‍ക്ക് ഒരേ മരുന്നും നല്‍കേണ്ട അവസ്ഥ ഉണ്ടാകുന്നു. ഉദാഹരണത്തിന് ഒരേ കാരണം കൊണ്ടുണ്ടായ വയറുവേദനയാല്‍ നിസ്സഹായനായി നിലവിളിക്കുന്ന കുഞ്ഞിനും ദു:ശാഠ്യവും ദേഷ്യവുംമൂലം ഉപദ്രവിക്കുന്ന കുഞ്ഞിനും അവരുടെ വ്യത്യസ്ത മാനസിക നിലകള്‍ പരിഗണിച്ചെടുക്കുന്ന മരുന്നുകള്‍ മാത്രമേ രോഗശമനം പ്രദാനംചെയ്യുകയുളളു.  

പരീക്ഷണവിധേയനാകുന്ന വ്യക്തി, മരുന്നുകളുടെ പരീക്ഷണഘട്ടത്തിലുടനീളം ലളിതവും പോഷകസമൃദ്ധവും ചിട്ടയുളളതുമായ ആഹാരശീലം പാലിക്കുകയും ഉത്തേജകമോ ഔഷധഗുണമുളളതോ ആയ പാനീയങ്ങള്‍, ശരീരത്തിനും മനസ്സിനുമുളള അമിതസമ്മര്‍ദ്ദം ഇവ ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. അയാള്‍ വിശ്വസ്തനും സ്വയം നിരീക്ഷിക്കാന്‍ കഴിവുളളവനും ഉചിത പദങ്ങളാല്‍ സ്വന്തം വ്യതിയാനങ്ങള്‍ വിശദീകരിക്കുവാനുളള ബുദ്ധിയുളളവനുമായിരിക്കണം.

   മദര്‍ ടിങ്ചര്‍ എന്ന ആദ്യരൂപം, ചെറുതും വലുതുമായ പൊട്ടന്‍സികള്‍ ഇവകൊണ്ട് ദീര്‍ഘനാളുകളായുളള പരീക്ഷണങ്ങള്‍ക്കു ശേഷമേ ഒരു മരുന്നിന്റെ പൂര്‍ണ്ണരൂപം ലഭിക്കുകയുളളു. പരീക്ഷണശേഷം വ്യക്തി കാലവിളംബം കൂടാതെ പൂര്‍വസ്ഥിതി പ്രാപിക്കുകയും ചെയ്യുന്നു. ഒരേസമയം രണ്ടു ശക്തികളെ ഉള്‍ക്കൊളളുവാനുളള ത്രാണി ജിവശക്തിയ്ക്ക് ഇല്ലാത്തതിനാല്‍, എങ്ങിനെയാണോ ശക്തന്‍ ദുര്‍ബലനെ നിഷ്കാസനം ചെയ്യുന്നത്, അപ്രകാരം മരുന്ന് രോഗത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു. മരുന്നു കഴിക്കുമ്പോള്‍ തുടക്കത്തില്‍ കണ്ടുവരുന്ന രോഗവര്‍ധനവ് (Homoeopathic Aggravation) വേഗംതന്നെ മാറുകയും ചെയ്യുന്നു.     രോഗങ്ങളെ, അലൈംഗിക കാരണങ്ങളാലുളള സോറ ,ലൈംഗികജന്യ കാരണങ്ങളാലുളള സിഫിലിസ്, സൈക്കോസിസ് , എന്നീ മയാസങ്ങളായി തരം തിരിച്ചിരിക്കുന്നു.     ധാതുക്കള്‍(Arsenic, Sulphur, Antimony), സസ്യങ്ങള്‍ (Nux Vomica, Cannabis Indica), ചെറുജീവികള്‍, മൃഗങ്ങള്‍(Apis Mellifica,Lachesis), രോഗാവശിഷ്ടങ്ങള്‍(Hydrophobinum, Syphilinum), ശരീരകലകള്‍, സ്രവങ്ങള്‍, ഭൌതികരൂപമില്ലാത്ത പദാര്‍ഥങ്ങളും ഊര്‍ജ്ജങ്ങളും(തഞമ്യ, ഋഹലരൃശരശ്യ) തുടങ്ങിയവയില്‍നിന്നാണ് ഹോമിയോഔഷധങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഹോമിയോ മരുന്നുകള്‍ നിര്‍മ്മിക്കുവാനും ശാക്തീകരിക്കുവാനും (ജീലിേശേമെശീിേ) പുറമെയുള്ള ഉപയോഗങ്ങള്‍ക്കും ചികിത്സയ്ക്കുമായി ഔഷധഗുണമില്ലാത്തതും നിഷ്പക്ഷ സ്വഭാവമുളളതും സാധാരണ അഅന്തരീക്ഷോഷ്മാവിലും ഈര്‍പ്പത്തിലും ഏറെനാള്‍ കേടുകൂടാതെ ഇരിക്കുന്നതും സുലഭവുമായ വസ്തുക്കളാണ് ഉപയോഗിക്കുന്നത്. അകമേ കഴിക്കുവാന്‍വേണ്ടി രുചികരവും വിഷമയമല്ലാത്തതുമായ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു.

  ഔഷധഗുണമുളള ഓരോ ഭക്ഷണപദാര്‍ഥവും രോഗാവസ്ഥയില്‍ നേരിയ തോതിലെങ്കിലും വ്യതിയാനമുണ്ടാക്കുവാന്‍ പര്യാപ്തമായതിനാലും കാപ്പിയില്‍നിന്നും എടുക്കുന്ന |കോഫിയ ക്രൂഡ (ഇീളളലമ ഇൃൌറമ) യ്ക്ക് ധാരാളം മരുന്നുകളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുവാനുളള കഴിവുളളതിനാലും അപ്രകാരമുളള മരുന്നുകളുടെ ഉപഭോഗ കാലഘട്ടത്തില്‍ കാപ്പി കുടിക്കുന്നത് രോഗശമനത്തിനു കാലതാമസമുണ്ടാക്കുന്നു.         ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും, വളര്‍ത്തുമൃഗങ്ങളുടെ ചികില്‍സ, രോഗപ്രതിരോധം, ഡീ അഡിക്ഷന്‍  ഇവയിലെല്ലാം തന്റേതായ ഇരിപ്പിടം കണ്ടെത്തിയിട്ടുളള ഹോമിയോപ്പതിയ്ക്കെതിരെ അകാരണമായി പലപ്പോഴും തെറ്റായ പ്രചാരണങ്ങള്‍ നടക്കാറുണ്ട്.  മാത്രകൂടുന്തോറും മരുന്നിന്റെ അളവു കുറയുന്നതിനെ പരാമര്‍ശിച്ചും ഓരോ മാത്രയിലേയ്ക്കുമുളള യാത്രയ്ക്കിടെയുളള സക്കഷനു നുകളെക്കുറിച്ചു പുഛത്തോടെ വിലപിച്ചും എത്ര വലിയ ചികിത്സാ വിജയങ്ങളും വെറും പ്ളാസിബോ എഫക്ട് Placebo Effect|മാത്രമാണെന്നും പറയുന്നവരുണ്ട്. എന്നാല്‍ ഒരുനാനോമീറ്റര്‍ നേര്‍മയിലുളള ഹോമിയോമരുന്നിലെപോലും ഔഷധസാന്നിധ്യം തെളിയിച്ച ബോംബേ ഐഐടിയിലെ ഗവേഷണ വിജയം ഇതിനൊക്കെ മറുപടിയാണ്.   പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സാരീതി എന്ന തിരിച്ചറിവ്, ഇന്നു ലോകമെമ്പാടുമുളള ആളുകളില്‍ ഹോമിയോപ്പതിയ്ക്കുളള സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്.

(ആലപ്പുഴ പുതിയവിള പട്ടോളില്‍ ഹോമിയോ ക്ളിനിക്കില്‍ ഡോക്ടറാണ് ലേഖിക) 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top