17 February Sunday

ജീവിതശൈലീരോഗങ്ങള്‍

ഡോ കെ ഹരിUpdated: Thursday Aug 7, 2014

ജീവിത ശൈലീരോഗങ്ങള്‍ ചെറുപ്പത്തില്‍ തന്നെ ബാധിക്കുന്നത് വ്യാപകമാവുകയാണ്.  ജീവിത ചര്യയി ലുള്ള മാറ്റംമൂലം ശരീരം പല തരത്തിലുള്ള  രോഗങ്ങള്‍ക്കും  അടിമപ്പെടുകയാണ്. ഇങ്ങനെ യുണ്ടാകുന്ന  പ്രധാന രോഗങ്ങളാണ്  പ്രമേഹം,  കൊളസ്ട്രോള്‍, രക്തസമ്മര്‍ദം, അമിതഭാരം എന്നിവ. ജോലി ത്തിരക്കിനിടയില്‍ ഭക്ഷണം ഒഴിവാക്കല്‍, ജങ്ഫുഡ് (അമിതവണ്ണമുണ്ടാക്കുന്ന ഭക്ഷണം), അമിതമദ്യപാനം, പുകവലി, ഉറക്കക്കുറവ്, വ്യായാമക്കുറവ് തുടങ്ങിയവ കാരണം ഈ അസുഖങ്ങള്‍ ചെറുപ്പത്തില്‍തന്നെ ബാധിക്കുന്നു.

അമിതഭാരംശരീരത്തിനു വേണ്ടതില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുക, കൊഴുപ്പുകൂടിയ ഭക്ഷണം കഴിക്കുക, അമിത മദ്യപാനം, വ്യായാമക്കുറവ് എന്നിവ അമിതമായി കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടാന്‍ ഇടയാക്കുന്നു; ശരീരത്തിന് അമിതഭാരമുണ്ടാക്കുന്നു. അമിതഭാരംമൂലം എല്ലുകള്‍ക്ക് ബലക്ഷയം, പ്രമേഹം, ഹൃദയാഘാതം തുടങ്ങിയവയും ഉണ്ടാകുന്നു. ശരീരഭാരം കുറയ്ക്കുകയും വീണ്ടും കൂടാതെ നോക്കുകയും ചെയ്യുക. കൊഴുപ്പു കുറഞ്ഞ ഭക്ഷണം കഴിക്കുക, സ്ഥിരമായി വ്യായാമംചെയ്യുക തുടങ്ങിയവയിലൂടെ ശരീരഭാരം ഒരുപരിധിവരെ കുറയ്ക്കാനാകും. അമിതഭാരമുള്ള ആളുകള്‍ ശരീരഭാരം പെട്ടെന്നു കുറയ്ക്കുന്നതിനുവേണ്ടി ഭക്ഷണം ഒഴിവാക്കുന്ന രീതി കണ്ടുവരുന്നുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതുമൂലം ശരീരത്തിനാവശ്യമായ അന്നജവും മാംസ്യവും വിറ്റാമിനുമെല്ലാം കിട്ടാതെ വരുന്നു. ഇതിനുപകരം ആളുകള്‍ വിദഗ്ധ ഉപദേശം തേടി വ്യായാമം ചെയ്തും ഭക്ഷണം കുറച്ചും കൊഴുപ്പുകൂടിയ ഭക്ഷണവും മദ്യപാനവും ഒഴിവാക്കിയും ഭാരം കുറയ്ക്കുന്നതാണ് നല്ലത്. ഭാരം കുറയ്ക്കുന്നതിനുള്ള മരുന്നുകളെ കഴിവതും ആശ്രയിക്കാതിരിക്കുക.

പ്രമേഹം
ശരീരത്തിലെ ആഗ്നേയഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഇന്‍സുലിന്റെ പ്രവര്‍ത്തനക്കുറവുകൊണ്ടോ, ഇന്‍സുലിന്റെ ഉല്‍പ്പാദനം കുറയുന്നതുകൊണ്ടോ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം എന്നുപറയുന്നത്. ആഗ്നേയഗ്രന്ഥിയിലെ കോശങ്ങള്‍ നശിക്കുന്നതുമൂലം ഇന്‍സുലിന്റെ ഉല്‍പ്പാദനം ഇല്ലാതാവുകയും തുടര്‍ന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിനില്‍ക്കുകയും ചെയ്യുന്ന അവസ്ഥയാണ് ടൈപ്പ് ഒന്ന് പ്രമേഹം. ഇതു പൊതുവെ കുട്ടികളിലാണ് കാണുന്നത്. ഇന്‍സുലിന്റെ ഉല്‍പ്പാദനക്കുറവും ഇന്‍സുലിന്റെ പ്രവര്‍ത്തനക്കുറവുംമൂലം മുതിര്‍ന്ന ആളുകളില്‍ (25 വയസ്സിനു മുകളില്‍) കാണപ്പെടുന്ന പ്രമേഹമാണ് ടൈപ്പ് 2 പ്രമേഹം. അമിതമായ ദാഹം, വിശപ്പു കൂടുതല്‍, അമിതമായി മൂത്രംപോകല്‍, ശരീരഭാരം കുറയല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. ജീവിതശൈലിയിലുള്ള വ്യത്യാസംകൊണ്ട് ഉണ്ടാകുന്ന പ്രമേഹമാണിത്. ഭക്ഷണം കഴിക്കാതെ പഞ്ചസാര പരിശോധിച്ചുനോക്കുമ്പോള്‍ 100 ാഴ/റഹല്‍ താഴെയും ഭക്ഷണം കഴിച്ച് രണ്ടുമണിക്കൂറാകുമ്പോള്‍ 140 ാഴ/റഹ ല്‍ താഴെയും ആയിരിക്കണം. പ്രമേഹം കൂടുതലായാല്‍ പ്രധാനമായും കണ്ണ്, വൃക്കകള്‍, തലച്ചോറ്, രക്തക്കുഴലുകള്‍, ലൈംഗികാവയവങ്ങള്‍ തുടങ്ങിയവയെ ബാധിക്കാം.

കൊളസ്ട്രോള്‍
കൊഴുപ്പ് പ്രധാനമായും മൂന്നുതരത്തിലുണ്ട്്. പൂരിതകൊഴുപ്പ്, അപൂരിതകൊഴുപ്പ്, ട്രാന്‍സ്ഫാറ്റ്. പൂരിതകൊഴുപ്പുണ്ടാകുന്നത്് ബീഫ്, ചെമ്മീന്‍, ഞണ്ട്, വെളിച്ചെണ്ണ, പാം ഓയില്‍ തുടങ്ങിയവയില്‍നിന്നാണ്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഉയര്‍ത്താനാണ് സഹായിക്കുന്നത്. അപൂരിതകൊഴുപ്പ് പ്രധാനമായും കാണുന്നത് കോണ്‍ ഓയില്‍, ഒലിവ് ഓയില്‍, സണ്‍ഫ്ളവര്‍, തവിടെണ്ണ തുടങ്ങിയവയിലാണ്. ഇത് ശരീരത്തിലെ നല്ല കൊളസ്ട്രോളിനെ ഉയര്‍ത്താന്‍ സഹായിക്കുന്നു. ട്രാന്‍സ് ഫാറ്റ് എന്ന കൊഴുപ്പ് എണ്ണ വീണ്ടും വീണ്ടും ചൂടാക്കുന്നതുമൂ ലമാണ് ഉണ്ടാകുന്നത്. ഇത് ഹാനികരമായ ഒന്നാണ്. കൊഴുപ്പിന്റെ നോര്‍മല്‍ അളവ്ടോട്ടല്‍ കൊളസ്ട്രോള്‍ < 200 ാഴ/റഹട്രൈഗ്ലിസറൈഡ് - < 150 ാഴ/റഹഎച്ച്ഡിഎല്‍ - > 4060 ാഴ/റഹഎല്‍ഡിഎല്‍ - < 100 ാഴ/റഹലക്ഷണങ്ങള്‍ അമിതമായുള്ള കൊഴുപ്പ് ഹൃദയത്തിലേക്കും തലച്ചോറിലേക്കുമുള്ള രക്തക്കുഴലില്‍ പറ്റിപ്പിടിച്ചിരിക്കുന്നതുമൂലം അതിറോ സ്കൂളിറോസിസ് (ഹൃദയാഘാതം), പക്ഷാഘാതം തുടങ്ങിയവയ്ക്കു കാരണമാകുന്നു.

രക്തസമ്മര്‍ദം
രക്തസമ്മര്‍ദം ഹൃദയസ്തംഭത്തിനും നെഞ്ചുവേദനയ്ക്കും വൃക്ക തകരാറിനുമൊക്കെ കാരണമാകുന്ന രോഗാവസ്ഥയാണ്. നമ്മുടെ രക്തക്കുഴലിലൂടെയുള്ള രക്തത്തിന്റെ ഒഴുക്കിനെതിരായി രക്തം ഒഴുകുകയും സമ്മര്‍ദം എപ്പോഴും ഉയര്‍ന്നുതന്നെ നില്‍ക്കുകയും ചെയ്യുന്നത് ഹൃദയത്തിന്റെ പല പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. രക്തസമ്മര്‍ദത്തിന് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും പ്രാരംഭത്തില്‍ കണ്ടെന്നുവരില്ല. ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷമാകും ലക്ഷണങ്ങള്‍ പുറത്തുവരുന്നത്. അപ്പോഴേക്കും ഹൃദയം, രക്തക്കുഴലുകള്‍, വൃക്കകള്‍ മുതലായവയ്ക്കെല്ലാം ക്ഷതം സംഭവിച്ചിട്ടുണ്ടാവാം. അതുകൊണ്ട് രക്തസമ്മര്‍ദത്തിന്റെ നിരക്ക് എപ്പോഴും ശരിയായ ലെവലില്‍ത്തന്നെ നിലനിര്‍ത്തുക. കൂടുതലാണെന്ന് കാണുകയാണെങ്കില്‍ ഉടന്‍തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരം രക്തസമ്മര്‍ദം നിയന്ത്രണവിധേയമാക്കി കൊണ്ടുപോകുകയാണെങ്കില്‍ നമ്മുടെ അവയവങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്തുവാനാകും. രക്തസമ്മര്‍ദത്തിന്റെ സാധാരണ നിലയിലുള്ള ശരിയായ നിരക്ക് 120/80 ാാ ഒഴ. ഇതു സംബന്ധിച്ച പുതിയ പഠനറിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വിദഗ്ധ പരിശോധനയിലുടെ രക്തസമ്മര്‍ദനിരക്ക് കണ്ടെത്തി നിയന്ത്രിക്കണം.

കൊറോണറി ഹാര്‍ട്ട് ഡിസീസ്
ഹൃദയത്തിലേക്ക് രക്തവും ഓക്സിജനും എത്തിച്ചുകൊടുക്കുന്ന രക്തക്കുഴല്‍ ചെറുതാവുന്നതുമൂലം ഹൃദയസ്തംഭനവും നെഞ്ചുവേദനയുമൊക്കെ ഉണ്ടാകുന്ന അവസ്ഥയാണിത്. നെഞ്ചിനു ഭാരംപോലെ തോന്നുക, ഭാരപ്പെട്ട ജോലികള്‍ ചെയ്യുമ്പോള്‍ വേദന അനുഭവപ്പെടുകയും വിശ്രമിക്കുമ്പോള്‍ മാറുകയും ചെയ്യുക, നെഞ്ചിലെ വേദന കൈയിലേക്കും, കഴുത്തിലേക്കും പുറത്തേക്കും വ്യാപിക്കുക, ക്ഷീണം, വിയര്‍പ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. പ്രമേഹം, രക്തസമ്മര്‍ദം, കൊഴുപ്പ്, പുകവലി, അമിതഭാരം. എന്നിവയാണ് കാരണങ്ങള്‍.

പ്രതിരോധിക്കാം
ഭക്ഷണനിയന്ത്രണവും ചിട്ടയായ വ്യായാമവുംകൊണ്ടുതന്നെ ജീവിതശൈലീരോഗങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കാം. ദിവസവും അരമണിക്കൂര്‍ നടക്കുന്നതാണ് ഏറ്റവും എളുപ്പവും മികച്ചതുമായ വ്യായാമം. ഇതുവരെയും വ്യായാമം തുടങ്ങാത്തവര്‍ ആദ്യമായി തുടങ്ങുമ്പോള്‍ 10 മിനിറ്റില്‍ ആരംഭിച്ച് പതുക്കെ സമയം കൂട്ടിക്കൊണ്ടുവരുന്നതാണ് അഭികാമ്യം വ്യായാമം രണ്ടുതരമുണ്ട്. എയ്റോബിക്കും അനയ്റോബിക്കും. നടത്തം, നീന്തല്‍, ജോഗിങ്, പടികയറല്‍, സൈക്കിള്‍ ചവിട്ടല്‍ എന്നിവ എയ്റോബിക്കിലും വെയ്റ്റ് ലിഫ്റ്റിങ്, പുഷ് അപ്പ് തുടങ്ങിയവ അനയ്റോബിക്കിലും പെടുന്നു. ശരീരത്തിന്റെ ആവശ്യത്തിനുള്ള പോഷകഗുണമുള്ള ഭക്ഷണം കഴിക്കുക, നാരുകളടങ്ങിയ ഭക്ഷണവും പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഭക്ഷണം സമയത്ത് കഴിക്കുക. അമിതഭക്ഷണശീലം, മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക.(ഡോ. കെ. ഹരീസ് ക്ലിനിക്കില്‍ എറണാകുളം വളഞ്ഞമ്പലത്ത് കണ്‍സള്‍ട്ടന്റ് ഫിസിഷ്യനാണ് ലേഖകന്‍)

പ്രധാന വാർത്തകൾ
 Top