05 February Sunday

ഐഎസ്‌ജി കേരള ചാപ്റ്ററിന് മികച്ച ചാപ്റ്റര്‍ അവാര്‍ഡ്

വെബ് ഡെസ്‌ക്‌Updated: Monday Jan 9, 2023

രാജ്യത്തെ മികച്ച ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എന്‍ട്രോളജി ചാപ്റ്ററിനുള്ള അവാര്‍ഡ് റോയ് ജെ മുക്കട, ഡോ ആന്റണി പോള്‍, ഡോ പ്രകാശ് സക്കറി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങുന്നു

കൊച്ചി> ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎന്‍ട്രോളജിയുടെ കേരള ചാപ്റ്ററിന് രാജ്യത്തെ മികച്ച ചാപ്റ്ററിനുള്ള അവാര്‍ഡ് ലഭിച്ചു. കേരള ചാപ്റ്ററിന് ആദ്യമായാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്. കേരള ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങളും സംഭാവനകളും പരിഗണിച്ചാണ് അവാര്‍ഡ്. 2023 ജനുവരി 5 ന് ജയ്പൂരില്‍ നടന്ന 63-ാമത് ഐഎസ്ജി വാര്‍ഷിക സമ്മേളനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ എസ് കെ സരിന്‍ അവാര്‍ഡ് കൈമാറി.

ഐഎസ്‌ജി കേരള ചാപ്റ്റര്‍ പ്രസിഡന്റും വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ ജിഐ എന്‍ഡോസ്‌കോപ്പി ഡയറക്ടറും സീനിയര്‍ കണ്‍സള്‍ട്ടന്റും മെഡിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജിയുടെ എച്ച്ഓഡിയുമായ റോയ് ജെ മുക്കടയും ഐഎസ്ജി കേരള ചാപ്റ്റര്‍ സെക്രട്ടറിയും വിപിഎസ് ലേക്ഷോര്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ ആന്റണി പോള്‍, ഐഎസ്ജി മുന്‍ പ്രസിഡന്റ് ഡോ പ്രകാശ് സക്കറി എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top