Deshabhimani

വ്യാജപ്രചരണങ്ങള്‍ക്കെതിരെ വിനീത് ശ്രീനിവാസന്‍; തന്നോട് കമ്യൂണിസ്റ്റ് ആകരുതെന്ന് അച്ഛന്‍ പറഞ്ഞിട്ടില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2018, 10:29 AM | 0 min read

കൊച്ചി > സോഷ്യല്‍ മീഡിയയില്‍ തന്റെ പേരില്‍ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ വിനിത് ശ്രീനിവാസന്‍. വിനീതിനോട് ഒരിക്കലും കമ്യൂണിസ്റ്റ് ആകരുതെന്ന് അച്ഛന്‍ ശ്രീനിവാസന്‍ പറഞ്ഞുവെന്നാണ് നുണപ്രചരണങ്ങള്‍ നടക്കുന്നത്. കുറച്ചു വര്‍ഷങ്ങളായി വിനിതീന്റെയും അച്ഛന്‍ ശ്രീനിവാസന്റെയും ചിത്രങ്ങള്‍ ഉപയോയിച്ച് ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെടാറുണ്ട്.

തിരഞ്ഞെടുപ്പ് കാലത്ത് സംഘപരിവാര്‍ പ്രൊഫൈലുകളാണ് ഈ വ്യാജപ്രചരണത്തിന് തുടക്കമിടുന്നത്. എന്നാല്‍ കോണ്‍ഗ്രസ്,ലീഗ് വക്താക്കളും ഇതേ നുണ ഏറ്റെടുക്കാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ വിഷയത്തില്‍ നുണപ്രചരണം നടത്തുന്നതിനെതിരെ ശ്രീനിവാസന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിനീതും പലവട്ടം ഇത്തരം പോസ്റ്റുകള്‍ നുണയാണെന്ന് വ്യക്തമാക്കി വന്നിട്ടുണ്ട്.

ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിനീത് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ, പ്രചരിപ്പിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്‌തുകൊണ്ടാണ് വിനീത് നിലപാട് അറിയിച്ചിരിക്കുന്നത്. 'ഇത് 100 ശതമാനവും കള്ളമാണ്. ഞാന്‍ ഇത്തരത്തില്‍ പറഞ്ഞോ എന്ന് ചോദിച്ച് നിരവധി മെസേജുകളാണ് വരുന്നത്. മുന്‍പും ഇത്തരത്തില്‍ പ്രചരിച്ചിരുന്നു. ഈ പ്രചരിക്കുന്ന വിധം ഞാന്‍ പറഞ്ഞിട്ടേയില്ല' വിനീത് ഫേസ്‌ബുക്കില്‍ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home