22 July Monday

മക്കളെ തട്ടിക്കൊണ്ടു പോകാന്‍ എതിരാളികൾ പദ്ധതിയിട്ടതായി പിണറായി പണ്ടേ വെളിപ്പെടുത്തിയിരുന്നു: തെളിവായി വീഡിയോ

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021
കൊച്ചി> രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി തന്റെ മക്കളെ തട്ടിക്കൊണ്ടു പോകാനും എതിരാളികൾ പ്ലാനിട്ടിരുന്നു എന്ന് പിണറായി വിജയൻ കേരള സമൂഹത്തോട് പറയുന്നത് ആദ്യമായല്ലെന്നു വ്യക്തമാകുന്നു.  2008 ഫെബ്രുവരി 26ന് മനോരമ സംപ്രേക്ഷണം ചെയ്ത നേരെ ചൊവ്വെയിൽ ജോണി ലൂക്കോസിനോട് അദ്ദേഹം അതു പറഞ്ഞിട്ടുള്ളതായി കെ ജി ബിജു ഫേസ് ബുക്കില്‍ ചൂണ്ടിക്കാട്ടുന്നു. മനോരമ ന്യൂസില്‍ വന്ന വീഡിയോ ചേര്‍ത്താണ് ബിജു ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത്തരമൊരു കാര്യം ഇത്രകാലം മുഖ്യമന്ത്രി ആരോടും പറയാതിരുന്നത് എന്തുകൊണ്ടെന്ന് കെപിസിസി കെ സുധാകരന്‍ ശനിയാഴ്ച പത്രസമ്മേളനത്തില്‍ ചോദിച്ചിരുന്നു.
 
പോസ്റ്റ്‌ തുടരുന്നു:
 
ലൂക്കോസിനു കിട്ടിയ വമ്പൻ എക്സ്ക്ലൂസീവായിരുന്നു ഈ ഇൻഫർമേഷൻ. സോഴ്സ് സിപിഎമ്മിന്റെ പാർടി സെക്രട്ടറി. വിവരം കിട്ടുന്നത് മുതിർന്ന മാധ്യമപ്രവർത്തകരിലെ മുന്തിയ ഇനമായ ജോണി ലൂക്കോസിന്.  ഈ വെളിപ്പെടുത്തലിന്റെ പിന്നാലെ അന്വേഷണപ്പരുന്തുകൾ പറക്കേണ്ടതാണ്. പക്ഷേ, അതൊന്നുമുണ്ടായില്ല. ഇരുമ്പുകൈ മായാവിമാരൊക്കെ കൂർക്കം വലിച്ചുറങ്ങി.
  
അതു മാത്രമവുമല്ല. തട്ടിക്കൊണ്ടു പോകേണ്ടിയിരുന്നത് പിണറായിയുടെ മക്കളെയാണല്ലോ. അതു നടക്കാത്തിന്റെ അമർഷം അണപ്പല്ലുകൊണ്ട് കടിച്ചിറക്കുക കൂടി ചെയ്തിട്ടുണ്ടാവും, മനോരമയിലെ ശിങ്കങ്ങൾ. നിയോഗമേൽപ്പിച്ചവരുടെ അലംഭാവമോർത്ത് കൈ തരിച്ചിട്ടുമുണ്ടാകും. മാറോടി അബുവിന്റെ നിയോഗം പരാജയപ്പെട്ടു എന്നറിയുമ്പോൾ പട്ടേരി ശിവരാമന്റെ കരണക്കുറ്റിയ്ക്ക് വീക്കുന്ന വല്യേട്ടൻ സിനിമയിലെ തന്തപ്പടിയെ ഓർമ്മയില്ലേ. ഏറ്റിട്ടു പോയവരുടെ കരണക്കുറ്റി നോക്കി അതുപോലൊരെണ്ണം കൊടുക്കാനുള്ള ത്വര എത്ര കഷ്ടപ്പെട്ടാവും  അവർ നിയന്ത്രിച്ചിട്ടുണ്ടാവുക.  
 
കോൺഗ്രസിന്റെ ബുദ്ധിശാല മനോരമയാണെന്നാണല്ലോ വെപ്പ്. ആ മനോരമയോടാണ് തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാനുള്ള കോൺഗ്രസിലെ എതിരാളികളെക്കുറിച്ചുള്ള വിവരം പിണറായി പങ്കുവെച്ചത്. 
 
 പതിമൂന്നു വർഷങ്ങൾക്കു ശേഷം, ആ ഗൂഢാലോചനയുടെ സൂത്രധാരനുനേരെ പിണറായി പരസ്യമായി കൈ ചൂണ്ടുന്നു. അപ്പോൾ അദ്ദേഹം മുഖ്യമന്ത്രിക്കസേരയിൽ. ഈ ഹീനകൃത്യത്തിനൊരുങ്ങിയ ക്രിമിനൽ നേരെ എതിർഭാഗത്ത് കെപിസിസി പ്രസിഡന്റിന്റെ കസേരയിൽ....ബിജു എഴുതുന്നു.
 
പോസ്റ്റ്‌ പൂര്‍ണ്ണരൂപം താഴെ:


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top