31 March Friday

"മസ്തിഷ്ക മരണം സംഭവിച്ച സുധീറിന്റെയും ഭാര്യയുടെയും നാല് വൃക്കകൾ ലഭ്യമാണ്"; വ്യാജവാർത്ത ഇപ്പോഴും നവമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുകയാണ്

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

"മസ്തിഷ്ക മരണം സംഭവിച്ച സുധീർ എന്ന വ്യക്തിയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും നാല് വൃക്കകൾ ലഭ്യമാണ്" എന്ന രീതിയിൽ ഒരു വ്യാജ വാർത്ത നവമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയാണ്‌.  പി കെ കണ്ണന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌.

"മസ്തിഷ്ക മരണം സംഭവിച്ച സുധീർ എന്ന വ്യക്തിയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും നാല് വൃക്കകൾ ലഭ്യമാണ്" എന്ന രീതിയിൽ ഒരു വ്യാജ വാർത്ത നവമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. സുധീറിന്റെ വൃക്ക ബി പോസിറ്റീവും ഭാര്യയുടേത് ഓ പോസിറ്റീവും ആണെന്നും അപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച അവരുടെ വൃക്കകൾ ദാനം ചെയ്യാൻ സുധീറിന്റെ കുടുംബം താൽപര്യപ്പെടുന്നെന്നും പറഞ്ഞ് അവരുടെ സുഹൃത്തായ ഒരാൾ അയക്കുന്ന മെസ്സേജ് എന്ന രീതിയിലാണ് ഈ വ്യാജസന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിനായി 9837285283 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും മെസ്സേജിൽ ആവശ്യപ്പെടുന്നുണ്ട്. "മറ്റൊരു ഗ്രൂപ്പിലേക്ക് കൈമാറുക, ഇത് ആരെയെങ്കിലും സഹായിക്കും ..." എന്ന അഭ്യർത്ഥനയോടെയാണ്‌ ഈ സന്ദേശം അവസാനിക്കുന്നത്.

സോഷ്യൽ മീഡിയയുടെ തുടക്കം മുതലേ വൈറലായി പ്രചരിച്ചിരുന്ന ഒരു വ്യാജവാർത്തയുടെ മലയാളം പതിപ്പ് മാത്രമാണിതും. സുധീറിന്റെയും ഭാര്യയുടെയും വൃക്കദാനവുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിൽ ഒട്ടേറെ വ്യാജ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഇന്ത്യയിൽ ഏറ്റവും വ്യാപകമായി പ്രചരിക്കപ്പെട്ട വ്യാജസന്ദേശവും ഇതായിരുന്നു. സുധീറിന്റെയും ഭാര്യയുടെയും വൃക്കദാനവുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജവാർത്തയാണെന്നു തെളിവ് സഹിതം മുഖ്യധാരാ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും അതേ വ്യാജവാർത്ത ഇപ്പോഴും നവമാധ്യമങ്ങളിൽ വൈറലായി ഷെയർ ചെയ്യപ്പെടുകയാണ്.

https://check4spam.com/4-kidneys-available-couple-death-sp…/

ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന മെസ്സേജിൽ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പർ മീററ്റിലെ പ്രശസ്ത നെഫ്രോളജിസ്റ്റായ ഡോ. സന്ദീപ് ഗാർഗിന്റേതാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ തന്റെ നമ്പർ കണ്ട് ആയിരത്തിലേറെ ഫോൺ വിളികൾ തന്നെ തേടിയെത്തിയപ്പോൾ 2017 സെപ്‌റ്റംബറിൽ അദ്ദേഹം മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകിയിരുന്നു.

Officials from the National Organ and Tissue Transplant Organisation (NOTTO) have called Dr. Garg to inquire about the message. Says NOTTO’s director Dr. Vimal Bhandari, “Such messages always turn out be hoax. But the police should treat them seriously and investigate where they are originating from. Till the investigating authorities do so, they will continue to spread.”

https://www.google.com/…/meerut-do…/article23418658.ece/amp/

ഹ്യൂമൻ ഓർഗൻ ട്രാൻസ്‌പ്ലാന്റ് ആക്ട് 1994 പ്രകാരം വാണിജ്യാവശ്യങ്ങൾക്കായി മനുഷ്യാവയവങ്ങൾ കൈമാറ്റം ചെയ്യുന്നത് കുറ്റകരവും സെക്ഷൻ 19 പ്രകാരം എഫ് ഐ ആർ ഇട്ട് രെജിസ്റ്റർ ചെയ്തു കേസെടുക്കാൻ കഴിയുന്നതുമാണ്. ഇൻഫോർമേഷൻ ടെക്‌നോളജി ആക്ടിലെ സെക്ഷൻ 66D പ്രകാരം കമ്പ്യൂട്ടർ സൗകര്യങ്ങൾ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുമായി ബന്ധപ്പെട്ടും സെക്ഷൻ 420 IPC പ്രകാരം സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരെക്കുറിച്ച് വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.

വൃക്കദാനവുമായി ബന്ധപ്പെട്ട പല ഫേക്ക് ന്യൂസുകളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വൃക്കദാനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിലുള്ള അജ്ഞത മുതലെടുത്താണ് സാമൂഹ്യ ദ്രോഹികൾ നവമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. വൃക്കദാനവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന ഒരു വാട്സാപ്പ് സന്ദേശത്തിന്റെ പേരിൽ ബാംഗ്ലൂർ പോലീസ് കേസെടുത്തതും ഇതോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ്.

However, Phadke says that advertising organ donation on such platforms is illegal since there are chances of organ trafficking.

“This is not the first time that such messages are getting circulated, but we don't want to ignore it this time. There was no response when we dialled the number given in the message. One cannot advertise or solicit like that, it's illegal as per the Human Organ Transplant Act-1994,” Phadke told Times of India.

The patient’s doctor needs to be informed if he wants to donate his organs. In the event of suspected brain death, the hospital must get its panel to examine and verify brain death. Only then the issue of organ donation is pursued. Thereafter, family's consent to donate organs is documented. The Jeevasarthakathe is then involved for organ allocation, identifying potential recipients.

The police has registered an FIR and a case registered under section 19 (punishment for commercial dealings in human organs) of the Transplantation of Human Organ Act, 1994. Separately, cases have also been registered under section 66D (punishment for cheating by personation by using computer resource) of the Information Technology Act-2000 and section 420 (punishment cheating) of IPC against unknown persons for circulating messages on social media.

https://timesofindia.indiatimes.com/…/articles…/61043636.cms

നമ്മളീ പൂച്ചയെ കാട്ടിൽ കൊണ്ട് കളയുന്ന ഏർപ്പാട് പോലെയാണ് വ്യാജ സന്ദേശങ്ങൾ പൊളിക്കുന്ന പരിപാടിയും. കഷ്ടപ്പെട്ട് പിടിച്ചോണ്ട് പോയി ദൂരെ കളഞ്ഞു എന്ന് കരുതി തിരിച്ചു വീട്ടിൽ വരുമ്പോൾ അത് നമ്മളേക്കാൾ മുന്നേ വന്നു വീടിന്റെ മുന്നിൽ നമ്മളേം നോക്കി ഇരിപ്പുണ്ടാവും.

ഇപ്പോഴത്തെ പ്രവണത വൈറൽ/ തമാശ സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുക എന്നതാണ്. ശരിയോ തെറ്റോ എന്ന് ഒരുവട്ടം ചിന്തിക്കുക പോലും ചെയ്യാതെ വാട്ട്സാപ്പ് സന്ദേശങ്ങൾ പടർന്നുപിടിക്കുകയാണ്. വ്യാജ വാർത്തകൾ കണ്ണടച്ച് വിശ്വസിക്കുന്നതിനു വേണ്ടി അത് പരത്തുക എന്നതാണ് രീതി. ഒരു വാർത്ത എത്രയും പെട്ടെന്ന് ‘ബ്രേക്ക്’ ചെയ്യാനുള്ള ആവേശമാണ് വ്യാജ വാർത്തകൾ പോലും തങ്ങളുടെ പരിചയ വലയത്തിൽ ഒരു പരിശോധനയും കൂടാതെ പ്രചരിപ്പിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന മന:ശാസ്ത്രം.

ആരോഗ്യകരമായ ആശയ സംവാദങ്ങളുടെ വിപുലമായ സാധ്യതകളാണ് നമുക്ക് മുന്നിൽ നവമാധ്യമങ്ങൾ തുറന്നു തരുന്നത്. അത്തരം സാധ്യതകളെ സർഗ്ഗാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് പകരം തരംതാഴ്ന്ന നുണപ്രചരണത്തിനും വ്യക്തിഹത്യ നടത്താനും പച്ചക്കള്ളം പ്രചരിപ്പിക്കാനും സാങ്കേതികവിദ്യയെ ഉപയോഗിക്കുന്ന ചില സാമൂഹ്യ ദ്രോഹികൾ സൈബർ സ്‌പേസിൽ സജീവമാണ്. നവമാധ്യമങ്ങൾ അവർക്ക് പൊതു ചുവരുകളാണ്. എന്ത് വൃത്തികേടും എഴുതി വെയ്ക്കാനുള്ള പൊതു ഇടം. നാണംകെട്ട നുണപ്രചരണങ്ങളിൽ അഭിരമിച്ച് സായൂജ്യമടയുന്ന ഇത്തരം വികലമനസ്സുകളുടെ വൈകൃതങ്ങളിൽ ഒന്ന് മാത്രമാണ് ഈ വ്യാജസന്ദേശവും.

സുധീറിന്റെയും ഭാര്യയുടെയും വൃക്കദാനവുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന മെസ്സേജ് വ്യാജമാണെന്ന് തെളിവ് സഹിതം ചൂണ്ടിക്കാണിച്ചപ്പോൾ "നിനക്ക് മനുഷ്യസ്നേഹമുണ്ടെങ്കിൽ ഈ സന്ദേശം ഷെയർ ചെയ്യൂ" എന്നാണ് ഫേസ്‌ബുക്ക് ഷെയറുകളിലൂടെ മാത്രം സാമൂഹ്യ പ്രവർത്തനം നടത്തുന്ന ഒരു സുഹൃത്ത് എനിക്ക് മറുപടി നൽകിയത്. ‌ഇതുമായി ബന്ധപ്പെട്ട് ഇരുപതിലേറെ സന്ദേശങ്ങൾ അയാൾക്ക് വാട്സാപ്പിൽ വന്നിട്ടുണ്ടെന്നും ആയതിനാൽ ഈ സന്ദേശം 100 ശതമാനം സത്യമാണെന്നും പറഞ്ഞ് എതിർ വാദമുന്നയിക്കുകയായിരുന്നു ആ സുഹൃത്ത്. സത്യം പാന്റ് ഇട്ടു വരുമ്പോഴേക്കും നുണ പാതി ലോകം ചുറ്റി സഞ്ചരിച്ചിരിക്കും എന്നതിന്റെ പ്രത്യക്ഷ തെളിവാണിത്. (അയാളെയങ്ങനെകുറ്റം പറയാനും പറ്റില്ല. വാട്സാപ്പിൽ വരുന്നതെല്ലാം സത്യമാണെന്നു കരുതി വിശ്വസിക്കുകയും അക്കാര്യം പത്രസമ്മേളനം വിളിച്ചു ലോകത്തോട് വിളിച്ചു പറയുകയും ചെയ്ത മുൻ ഡി ജി പിമാരുള്ള നാടാണ് നമ്മുടേത്.)

ശരിയോ തെറ്റോ എന്ന് ഒരുവട്ടം ചിന്തിക്കുക പോലും ചെയ്യാതെ വാട്ട്സാപ്പ് സന്ദേശങ്ങൾ ഷെയർ ചെയ്യുന്ന വിലകുറഞ്ഞ സ്വഭാവത്തിൽ നിന്ന് അല്പമെങ്കിലും ഒരു മാറ്റം നമുക്ക് ഉണ്ടാവേണ്ടതുണ്ട്. കുറഞ്ഞത് സ്വന്തം ബുദ്ധി ഉപയോഗിച്ചെങ്കിലും അതിനെ ഒന്ന് വിശകലനം ചെയ്യണം. അടിസ്ഥാന രഹിതമെന്ന് തോന്നുന്ന പക്ഷം നിരുപാധികം തള്ളിക്കളയണം.

ദയവായി വാലും തലയുമില്ലാത്ത ഇത്തരം വാട്ട്സാപ്പ് സന്ദേശങ്ങളിൽ കുടുങ്ങാതിരിക്കുക. വ്യാജ വാർത്തകൾ കണ്ണടച്ച് മറ്റുള്ളവരിലേക്ക് ഫോർവേഡ് ചെയ്ത ശേഷം "shared as received" എന്ന തരത്തിൽ കൈകഴുകി മറ്റുള്ളവരെ വിഡ്ഢികളാക്കാതിരിക്കുക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top