പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേ വേണമെന്ന് കപില്‍ സിബല്‍ സുപ്രീംകോടതിയോട് ആവശ്യപ്പെടാതിരുന്നതിന് ചോദ്യങ്ങളുമായി സുപ്രീംകോടതി അഭിഭാകന്‍. മുസ്ലീം ലിഗടക്കം പത്തിലധികം ഹര്‍ജിക്കാര്‍ക്കുവേണ്ടിയാണ് മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ ഹാജരായത്. നിയമത്തിന് സ്റ്റേ ആവശ്യപ്പെടുമെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി എംപി അടക്കമുള്ള ലീഗ് നേതാക്കള്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ സുപ്രീംകോടതിയിലെത്തിയപ്പോള്‍ പെട്ടെന്നുണ്ടായ മാറ്റമെന്താണ് സുപ്രീംകോടതി അഭിഭാഷകനായ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ ചോദിക്കുന്നത്.
കേസില്‍ ഡിവൈഎഫ്‌ഐക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി വി സുരേന്ദ്രനാഥിനൊപ്പം സുഭാഷ് ചന്ദ്രനും സുപ്രീംകോടതിയിലുണ്ടായിരുന്നു. വാദത്തിനിടയില്‍ സ്റ്റേ ആവശ്യം പരിഗണിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയോടാവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാറിന്റെ മറുപടി സത്യവാങ്മൂലത്തിനു മുന്‍പ് സ്റ്റേ നല്‍കാന്‍ കോടതിക്ക് വിമുഖതയുണ്ടെങ്കില്‍ ചുരുങ്ങിയ പക്ഷം പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട നടപടികള്‍ തത്കാലികമായി നടപ്പാക്കില്ലെന്ന് കോടതി നിര്‍ദ്ദേശിക്കണമെന്നോ, അല്ലാത്തപക്ഷം ഇക്കാര്യം സര്‍ക്കാര്‍ കോടതി മുമ്പാകെ ഉറപ്പു നല്‍കണമെന്നോ പി വി സുരേന്ദ്രനാഥ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സ്റ്റേയ്ക്കു വേണ്ടി കപില്‍ സിബല്‍ കോടതി മുമ്പാകെ ആവശ്യമുന്നയിക്കാതിരുന്നത് മുസ്ലീം ലീഗിന്റെ ബ്രീഫിങ്ങ് കൗണ്‍സില്‍ കൈമാറിയ ഒരു കുറിപ്പിനു ശേഷമാണെന്ന് മാതൃഭൂമി ന്യൂസിന്റെ സുപ്രീംകോടതി ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സന്ദര്‍ശക ഗാലറിയില്‍ നിന്നാണ് ലീഗ് അഭിഭാഷകന്‍ ഈ കുറിപ്പുമായി സിബലിനടുത്തെത്തിയതെന്നും മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നു. കേസ് പരിഗണിക്കുമ്പോള്‍ പികെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും പി വി അബ്ദുള്‍ വഹാബുമുള്‍പ്പടെയുള്ള മുസ്ലീം ലീഗ് നേതാക്കളെല്ലാം കോടതിയുടെ സന്ദര്‍ശക ഗാലറിയിലുണ്ടായിരുന്നു. സ്റ്റേ ആവശ്യമെന്ന മുന്‍ നിലപാടില്‍ നിന്നും സിബലിനെ പിന്തിരിപ്പിച്ച 'രഹസ്യ കുറിപ്പ്' നല്‍കിയതാരെന്നും, അതിനു പിറകിലെ ചേതോവികാരമെന്തെന്നും വിശദീകരിക്കാന്‍ ലീഗിന് ബാധ്യതയുണ്ടെന്ന് സുഭാഷ് ചന്ദ്രന്‍ ഫെയ്‌സ്‌ബുക്ക് കുറിപ്പില്‍ പറയുന്നു.
കെ ആര്‍ സുഭാഷ് ചന്ദ്രന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് ചുവടെ
സമുദായത്തേയും CAA വിരുദ്ധ പ്രക്ഷോഭത്തേയും മതേതര ഇന്ത്യയേയും ഒറ്റിയതാര്? എന്തിന്?
പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള കേസില്‍ DYFl ക്കു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി വി സുരേന്ദ്രനാഥിനൊപ്പം ഞാനും സുപ്രീം കോടതിയുടെ ഒന്നാം നിരയില്‍ തന്നെയുണ്ടായിരുന്നു. വാദത്തിനിടയില്‍ സ്റ്റേ ആവശ്യം പരിഗണിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയോടാവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാറിന്റെ മറുപടി സത്യവാങ്മൂലത്തിനു മുന്‍പ് സ്റ്റേ നല്‍കാന്‍ കോടതിക്ക് വിമുഖതയുണ്ടെങ്കില്‍ ചുരുങ്ങിയ പക്ഷം പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട നടപടികള്‍ തത്കാലികമായി നടപ്പാക്കില്ലെന്ന് കോടതി നിര്‍ദ്ദേശിക്കണമെന്നോ, അല്ലാത്തപക്ഷം ഇക്കാര്യം സര്‍ക്കാര്‍ കോടതി മുമ്പാകെ ഉറപ്പു നല്‍കണമെന്നോ DYFIക്കു വേണ്ടി പി വി സുരേന്ദ്രനാഥ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കോടതിയുടെ ഏറ്റവും പിന്‍ നിര ഗാലറിയിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഇത് കാണാതെ പോകുകയോ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയോ ചെയ്തു;
അത് അവരുടെ സ്വാതന്ത്ര്യവും താത്പര്യവും.
എന്നാല്‍ ഈ കുറിപ്പ് മറ്റൊരു സുപ്രധാന കാര്യം സൂചിപ്പിക്കാനാണ്.
കോടതി റിപ്പോര്‍ട്ടര്‍ ബി ബാലഗോപാലിന്റെ ഭാഷയില്‍ മുസ്ലീം ലീഗിനു വേണ്ടി ഹാജരായത് സീനിയര്‍ അഭിഭാഷകന്‍ ശ്രീ.കപില്‍ സിബല്‍ (CAA കേസില്‍ ചുരുങ്ങിയത് 10 ലധികം ഹര്‍ജിക്കാര്‍ക്കു വേണ്ടി സിബല്‍ ഹാജരാകുന്നുണ്ട്). പൗരത്വ നിയമ ഭേദഗതി നിയമത്തിന്റെ സ്റ്റേയ്ക്കു വേണ്ടി സിബല്‍ കോടതി മുമ്പാകെ ആവശ്യമുന്നയിക്കാതിരുന്നത് മുസ്ലീം ലീഗിന്റെ ബ്രീഫിങ്ങ് കൗണ്‍സില്‍ കൈമാറിയ ഒരു കുറിപ്പിനു ശേഷമാണെന്ന് ബാലു തന്റെ വാര്‍ത്തയില്‍ സൂചിപ്പിക്കുന്നു. സന്ദര്‍ശക ഗാലറിയില്‍ നിന്നാണ് ലീഗ് അഭിഭാഷകന്‍ ഈ കുറിപ്പുമായി സിബലിനടുത്തെത്തിയതെന്നും ബി ബാലഗോപാല്‍ തന്റെ വാര്‍ത്തയില്‍ പറയുന്നു.
CAA കേസ് പരിഗണിക്കുമ്പോള്‍ പികെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും പി വി അബ്ദുള്‍ വഹാബുമുള്‍പ്പടെയുള്ള മുസ്ലീം ലീഗ് പ്രമുഖ നേതാക്കളെല്ലാം കോടതിയുടെ സന്ദര്‍ശക ഗാലറിയിലുണ്ടായിരുന്നു താനും.
സ്വന്തം താത്പര്യപ്രകാരമല്ല,
തന്റെ കക്ഷിയുടെ നിര്‍ദ്ദേശപ്രകാരമാണ് അഭിഭാഷകര്‍ കോടതിയില്‍ വാദങ്ങള്‍ ഉന്നയിക്കുകയും നിലപാടെടുക്കുകയുമെന്നിരിക്കെ, സ്റ്റേ ആവശ്യമെന്ന മുന്‍ നിലപാടില്‍ നിന്നും സിബലിനെ പിന്തിരിപ്പിച്ച 'രഹസ്യ കുറിപ്പ്' നല്‍കിയതാരെന്നും, അതിനു പിറകിലെ ചേതോവികാരവും താത്പര്യങ്ങളെന്തെന്നും വിശദീകരിക്കാന്‍ സമുദായത്തോടും CAA വിരുദ്ധ പ്രക്ഷോഭകരോടും മതേതര ഇന്ത്യയോടും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന് ബാധ്യതയുണ്ട്.
നബി: ഇന്ന് പരിഗണിച്ചത് ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളാണ്. കേരള സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരമുള്ള ഒറിജിനല്‍ സ്യൂട്ടാണ്. പ്രശ്‌നം ഒന്നാണെങ്കിലും ഹരജികളുടെ സ്വഭാവം രണ്ടാണ്. സര്‍ക്കാറിന്റെ ഹര്‍ജി അടുത്ത ആഴ്ചയ്ക്കകം സുപ്രീം കോടതി മുമ്പാകെയെത്തും.
അഡ്വ.സുഭാഷ് ചന്ദ്രന്‍
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..