കൊച്ചി > കേരളത്തെ അപമാനിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായിക പുഷ്പാവതി. 'അവര്‍ നമ്മുടെ മഹത്തായ സാമൂഹിക സാംസ്‌കാരിക മൂല്യങ്ങളെ അപനിര്‍മിച്ച് പകരം ജാതിയടിസ്ഥാനത്തിലും മതാടിസ്ഥാനത്തിലും തമ്മില്‍ത്തമ്മില്‍ വൈകാരികമായ വൈരം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതിനു വേണ്ടി എന്തു കളിയും അവര്‍ കളിക്കും' പുഷ്പാവതി മുന്നറിയിപ്പു നല്‍കുന്നു.
മൂന്നടി മണ്ണ് ചോദിച്ചുവന്ന സംഘപരിവാറിന് ഒരടി മണ്ണ് നേമത്ത് കിട്ടിയപ്പോള്‍ ഈ നാടിന്റെ നവോധാന മൂല്യങ്ങളെ ചവിട്ടിതാഴ്ത്താം എന്നു വിചാരിച്ചു. എന്നാല്‍ ഈ ജനതയെ ചെരുപ്പു നക്കികളാക്കാന്‍ നോക്കണ്ട. ജാതിയും മതവും പറഞ്ഞ് തമ്മില്‍തല്ലി വൈര്യം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പുഷ്പാവതി പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പുഷ്പാവതിയുടെ പ്രതികരണം.